+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ എംസിസി ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിന് തുടക്കംകുറിച്ചു

ദമാം: ബേപ്പൂർ മണ്ഡലം കെ എംസിസി സംഘടിപ്പിച്ച ഇന്‍റർനാഷണൽ ബാഡ്മിന്‍റിന് തുടക്കം കുറിച്ചു. കിഴക്കൻ പ്രവിശ്യയുടെ കായിക ചരിത്രം തിരുത്തി കുറിച്ച ടൂർണമെന്‍റ് ജനപങ്കാളിത്തം കൊണ്ടും അന്താരാഷ്ട്ര താരങ്ങളുടെ
കെ എംസിസി ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിന് തുടക്കംകുറിച്ചു
ദമാം: ബേപ്പൂർ മണ്ഡലം കെ എംസിസി സംഘടിപ്പിച്ച ഇന്‍റർനാഷണൽ ബാഡ്മിന്‍റിന് തുടക്കം കുറിച്ചു. കിഴക്കൻ പ്രവിശ്യയുടെ കായിക ചരിത്രം തിരുത്തി കുറിച്ച ടൂർണമെന്‍റ് ജനപങ്കാളിത്തം കൊണ്ടും അന്താരാഷ്ട്ര താരങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

രണ്ട് ദിവസങ്ങളിലായി പത്തോളം രാജ്യങ്ങളിലെ അറുനൂറോളം പ്രതിഭകൾ മാറ്റുരക്കുന്ന മത്സരം രാത്രിയും പകലുമായി ദമാം എവൻലോഡ് ബാഡ്മിന്‍റണ്‍ ക്ലബിലാണ് അരങ്ങേറുക.

വെള്ളിയാഴ്ച നടന്ന ടൂർണമെന്‍റിന്‍റെ ഉദ്ഘാടനം നാഷണൽ കമ്മിറ്റി ട്രഷറർ സി. ഹാഷിം നിർവഹിച്ചു. ടൂർണമെന്‍റ് ഡയറക്ടർ നജീബ് എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യാ ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, സെക്രട്ടറി മാമു നിസാർ, വൈസ് പ്രസിഡന്‍റ് സി.പി. ശരീഫ്, ദമാം സെൻട്രൽ കമ്മിറ്റി നേതാക്കളായ റഹ്മാൻ കാരയാട്, കബീർ കൊണ്ടോട്ടി, കോഴിക്കോട്

ജില്ല കെ എംസിസി പ്രസിഡന്‍റ് ഒ.പി. ഹബീബ്, സെക്രട്ടറി മഹ്മൂദ് പുക്കാട്, റഫീഖ് പൊയിൽ തൊടി, എവൻ ലോഡ് ക്ലബ് ഭാരവാഹികളായ ഫഹദ്, അബ്ദുൾ മജീദ്, മൻസൂർ, നൗഷാദ് ചാലിയം, താജു അയ്യാരിൽ എന്നിവർ പ്രസംഗിച്ചു. ഷബീർ രാമനാട്ടുകര, സിദ്ദീഖ് പാണ്ടികശാല, ഹബീബ് പൊയിൽ തൊടി, സലാം ബേപ്പൂർ, യു.കെ. അഷറഫ്, ഉമർ ഓമശേരി എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം