+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നഴ്സിംഗ് ലീഗൽ ആൻഡ് എത്തിക്കൽ സെമിനാർ മാർച്ച് പതിനൊന്നിന്

ഷിക്കാഗോ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയ് നഴ്സിംഗ് രംഗത്തെ നിയമപരവും ധാർമികവുമായ വെല്ലുവിളികളേയും, അവയെ നേരിടേണ്ട രീതികളെപ്പറ്റിയും സെമിനാർ നടത്തുന്നു. അമേരിക്കൻ ആരോഗ്യരംഗത്ത് ഉണ്ടാകുന്ന ദ്രുതഗ
നഴ്സിംഗ് ലീഗൽ ആൻഡ് എത്തിക്കൽ സെമിനാർ മാർച്ച് പതിനൊന്നിന്
ഷിക്കാഗോ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയ് നഴ്സിംഗ് രംഗത്തെ നിയമപരവും ധാർമികവുമായ വെല്ലുവിളികളേയും, അവയെ നേരിടേണ്ട രീതികളെപ്പറ്റിയും സെമിനാർ നടത്തുന്നു. അമേരിക്കൻ ആരോഗ്യരംഗത്ത് ഉണ്ടാകുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളും, കൂടിവരുന്ന നിയമനടപടികളും ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഏറെ സമ്മർദ്ദം ഉണ്ടാക്കുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് ഐഎൻഎഐ ഇത്തരം ഒരു സെമിനാർ നടത്തുവാൻ മുൻകൈ എടുക്കുന്നത്.

വിസ്റ്റ ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിക്കുന്ന അതിപ്രഗത്ഭനും, നിയമരംഗവുമായി ഏറെ പരിചയവുമുള്ള ഡോ. പീറ്റർ മക്കൂൾ ആണ് ക്ലാസിനു നേതൃത്വം നൽകുന്നത്.

ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള നഴ്സുമാർ ഈ അവസരം യഥാവിധം ഉപയോഗിക്കണമെന്നു ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. മൗണ്ട് പ്രോസ്പെക്ടസിലുള്ള ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ (834, E Rand RD) a മാർച്ച് 11–ന് രാവിലെ പത്തു മുതൽ 12 വരേയാണ് ക്ലാസ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: സൂസൻ മാത്യു (എഡ്യൂക്കേഷൻ ചെയർ) 847 708 9266, സുനീന ചാക്കോ (സെക്രട്ടറി) 847 401 1670, ബീന വള്ളിക്കളം (പ്രസിഡന്റ്) 773 507 5334. വാർത്ത അയച്ചത്: ഷിജി അലക്സ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം