+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രവർത്തനോദ്ഘാടനം ഉജ്വലമായി

ഹൂസ്റ്റൻ: ഹൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പുതിയ കമ്മറ്റിയുടെയും പ്രവർത്തന വർഷത്തിന്റെയും ഉദ്ഘാടന പരിപാടികൾ ആകർഷകവും ഉജ്വലവുമായി. ഫെബ്രുവരി 19–നു ഹൂസ്റ്റൻ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററ
ഹൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രവർത്തനോദ്ഘാടനം ഉജ്വലമായി
ഹൂസ്റ്റൻ: ഹൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പുതിയ കമ്മറ്റിയുടെയും പ്രവർത്തന വർഷത്തിന്റെയും ഉദ്ഘാടന പരിപാടികൾ ആകർഷകവും ഉജ്വലവുമായി. ഫെബ്രുവരി 19–നു ഹൂസ്റ്റൻ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിൽ എച്ച്കെസിഎസ് പ്രസിഡന്റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച്കെസിഎസ് സ്പിരിച്വൽ ഡയറക്ടർ ഫാ. സജി പിണർകയിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ഷാജു ചക്കുങ്കൽ, സെക്രട്ടറി തോമസ് കൊരട്ടിയിൽ, ജോയിന്റ് സെക്രട്ടറി ടിജി പള്ളികിഴക്കേതിൽ, ട്രഷറർ സൈമൺ തോട്ടപ്ളാക്കിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. മിച്ചൽ പള്ളികിഴക്കേതിൽ, നവ്യ മഠത്തിൽതാഴെ എന്നിവർ അവതാരകരായി പ്രവർത്തിച്ചു.



കിരൺ കുമാറും ടിനാ ബോസും സംയുക്‌തമായി സംവിധാനം ചെയ്ത കിഡ്സ് ക്ലബിന്റെ വർണ ശബളമായ വിവിധ കലാപ്രകടനങ്ങളോടെ ആകർഷകമായ പരിപാടികൾക്ക് തുടക്കം കുറിച്ചു. എച്ച്കെ സിഎസ. പോഷക സംഘടനകളായ കെസിവൈഎൽ, ബിവൈഒഎൽ, ക്നാനായ വിമൻസ് ഫോറം, യൂത്ത് ലീഗ് തുടങ്ങിയവയിൽ പെട്ട കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച കലാപ്രകടനങ്ങൾ അത്യന്തം മികവു പുലർത്തി. ബെന്നി കൈപാറേട്ട് സംവിധാനം ചെയ്ത യുവജന വേദിയുടെ ‘അന്നൊരു പ്രണയ ദിനത്തിൽ’ എന്ന വാലന്റൈൻസ് ഡേ കലാശില്പം അത്യന്തം ശ്രദ്ധേയമായി.

പൊതു സമ്മേളനത്തിൽ സെക്രട്ടറി തോമസ് കൊരട്ടിയിൽ സ്വാഗതം ആശംസിച്ചു. കെസിസിഎൻഎ. യുടെ ഭാവി പ്രവർത്തനങ്ങളെപ്പറ്റി ബേബി മണക്കുന്നേൽ രൂപരേഖ നൽകി. ക്നാനായ വിമൻസ് ഫോറത്തിന്റെ നാഷണൽ പ്രസിഡന്റ് ഡോ. ദിവ്യാ വള്ളിപടവിൽ വുമൺസ് ഫോറത്തിന്റെ കർമ്മ പരിപാടികളെ പറ്റി വിശദീകരിച്ച് സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ടിജി പള്ളികിഴക്കേതിൽ നന്ദി പ്രസംഗം നടത്തി. ഷാജു ചക്കുങ്കൽ പ്രോഗ്രാം കോർഡിനേറ്ററായിരുന്നു.

റിപ്പോർട്ട്: എ. സി. ജോർജ്