+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ മലയാളി അസോസിയേഷൻ പിക്നിക് ജൂൺ 17ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ പിക്നിക് പുനരാരംഭിക്കുവാൻ തീരുമാനിച്ചു. ജൂൺ 17–നു ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മുതൽ വൈകുന്നേരം ആറുവരെ ഡെസ്പ്ലെയ്നിസിലുള്ള ബെൻഡ് ലെയ്ക്ക് പാർക്കിൽ
ഷിക്കാഗോ മലയാളി അസോസിയേഷൻ പിക്നിക് ജൂൺ 17ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ പിക്നിക് പുനരാരംഭിക്കുവാൻ തീരുമാനിച്ചു. ജൂൺ 17–നു ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മുതൽ വൈകുന്നേരം ആറുവരെ ഡെസ്പ്ലെയ്നിസിലുള്ള ബെൻഡ് ലെയ്ക്ക് പാർക്കിൽ (Bend lake Park, Golf and Bender Road) വച്ചു പിക്നിക് നടത്തപ്പെടും.

സാധാരണ വിവിധ വില്ലേജുകളുടെയോ, താലൂക്കുകളുടേയോ അടിസ്‌ഥാനത്തിലുള്ള പിക്നിക്കുകൾ ഷിക്കാഗോയിൽ പതിവാണ്. എന്നാൽ ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ കേരളീയർക്കും ജാതിയുടെയോ മതത്തിന്റെയോ വേർതിരിവുകളില്ലാതെ പ്രാദേശികമായ വിഭാഗീയ ചിന്തകളില്ലാതെ നമ്മുടെ കേരളം, നാമെല്ലാം മലയാളികൾ എന്ന സാഹോദര്യത്തിന്റെ വികാരമുണർത്തുവാൻ ഈ പിക്നിക് സഹായിക്കമെന്നു പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് രഞ്ജൻ എബ്രഹാമും, സെക്രട്ടറി ജിമ്മി കണിയാലിയും ട്രഷറർ ഫിലിപ്പ് പുത്തൻപുരയും അറിയിച്ചു.

ഈ പിക്നിക്കിന്റെ സുഗമമായ നടത്തിപ്പിനായി സണ്ണി മൂക്കേട്ട്, മനു നൈനാൻ, ജോഷി മാത്യു പുത്തൂരാൻ, സഖറിയ ചേലക്കൽ എന്നിവരടങ്ങിയ കമ്മറ്റിയെ തെരഞ്ഞെടുത്തു. ഗൃഹാതുരസ്മരണകളെ തൊട്ടുണർത്തുവാനും, പഴയതും പുതിയതുമായ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും സൗഹൃദങ്ങളെ ഊട്ടിയുറപ്പിക്കുവാനും മറ്റു മലയാളികളെ പരിചയപ്പെടുവാനും അവസരം നൽകുന്ന ഈ സിഎംഎ പിക്നിക്കിലേക്ക് എല്ലാ മലയാളികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

യോഗത്തിൽ ജോൺസൺ കണ്ണൂക്കാടൻ, ജിതേഷ് ചുങ്കത്ത്, ഷിബു മാത്യു തുടങ്ങിയവർ സംസാരിച്ചു. പിക്നിക്കിൽ പങ്കെടുക്കുന്നർക്കാവശ്യമായ ഭക്ഷണം തയ്യാറാക്കുന്നതിനും മറ്റ് ക്രമീകരണങ്ങൾ നടത്തുന്നതിനും സഹായിക്കുവാൻ ഈ പിക്നിക്കിൽ പങ്കെടുക്കുന്നവർ സോഷ്യൽ മീഡിയയിലെ ഈവന്റിൽ ജോയിന്റ് ചെയ്തോ ഏതെങ്കിലും ബോർഡ് മെമ്പർമാരെ വിവിരമറിയിക്കുകയോ ചെയ്താൽ പരിപാടി കൂടുതൽ വിജയകരമാക്കാമെന്ന് ഭാരവാഹികൾ പറഞ്ഞു.

റിപ്പോർട്ട്: ജിമ്മി കണിയാലി