+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അൽകോബാറിൽ ഒഎൻവി കുറുപ്പ് അനുസ്മരണം

അൽകോബാർ: അന്തരിച്ച മലയാളത്തിന്‍റെ മഹാകവി ഒഎൻവി കുറുപ്പിന്‍റെ ഓർമകളിലൂടെയും കവിതകളിലൂടെയും സഞ്ചരിച്ച്, ആദ്ദേഹത്തിന്‍റെ ഒന്നാം ചരമവാർഷികത്തിൽ കാവ്യാഞ്ജലി അർപ്പിച്ചു കൊണ്ട്, നവയുഗം സാംസ്കാരികവേദി അൽകോ
അൽകോബാറിൽ ഒഎൻവി കുറുപ്പ് അനുസ്മരണം
അൽകോബാർ: അന്തരിച്ച മലയാളത്തിന്‍റെ മഹാകവി ഒഎൻവി കുറുപ്പിന്‍റെ ഓർമകളിലൂടെയും കവിതകളിലൂടെയും സഞ്ചരിച്ച്, ആദ്ദേഹത്തിന്‍റെ ഒന്നാം ചരമവാർഷികത്തിൽ കാവ്യാഞ്ജലി അർപ്പിച്ചു കൊണ്ട്, നവയുഗം സാംസ്കാരികവേദി അൽകോബാർ മേഖല വായനവേദി അനുസ്മരണസായാഹ്നം നടത്തി

അൽകോബാർ റഫ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നവയുഗം മീഡിയ കണ്‍വീനറും പ്രവാസി എഴുത്തുകാരനുമായ ബെൻസി മോഹൻ അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമ, സാംസ്കാരിക പ്രവർത്തകനായ സാജിത്ത് ആറാട്ടുപുഴ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി എഴുത്തുകാരായ ഡോ. ടെസി റോണി, സോഫിയ ഷാജഹാൻ, കൃഷ്ണൻ കാട്ടുപറന്പിൽ, ജയചന്ദ്രൻ പെരിങ്ങോം എന്നിവർ ഒഎൻവിക്ക് സ്മരണാഞ്ജലിയായി സ്വന്തം കവിതകൾ അവതരിപ്പിച്ചു. ഡോ. സിന്ധു ബിനു, നഹാസ്, ഗൗരി, പദ്മനാഭൻ മണിക്കുട്ടൻ എന്നിവർ ഒഎൻവി കവിതകളും ഷാജി മതിലകം ഒഎൻവി രചിച്ച നാടകഗാനവും അവതരിപ്പിച്ചു. നവയുഗം കേന്ദ്രനേതാക്കളായ ലീന ഉണ്ണികൃഷ്ണൻ, സാജൻ കണിയാപുരം, ജമാൽ വല്യാപ്പള്ളി, ഉണ്ണി പൂച്ചെടിയൽ, റഹിം അലനല്ലൂർ, മുനീർ ഖാൻ, മാധ്യമപ്രവർത്തകൻ അബ്ദുൾ അലി കളത്തിങ്കൽ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ചടങ്ങിൽ വായനവേദി അൽകോബാർമേഖല കണ്‍വീനർ മാധവ് കെ.വാസുദേവ്, വായനവേദി ലൈബ്രേറിയൻ സുമി ശ്രീലാൽ എന്നിവർ പ്രസംഗിച്ചു.

അനുസ്മരണത്തോടനുബന്ധിച്ച് നവയുഗം വായനവേദി ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദർശനവും. നവയുഗം പ്രസിദ്ധീകരിച്ച കൃതികളുടെ വില്പനയും നടന്നു.

പരിപാടികൾക്ക് നവയുഗം നേതാക്കളായ ദാസൻ രാഘവൻ, അരുണ്‍ ചാത്തന്നൂർ, ഷാജി അടൂർ, പ്രിജി കൊല്ലം, അരുണ്‍ നൂറനാട്, ശ്രീകുമാർ വെള്ളല്ലൂർ, ബിജു വർക്കി, റെജി സാമുവൽ, ഷിബുകുമാർ, ശ്രീലാൽ, ലീന ഷാജി, ഗോപകുമാർ, അഷറഫ് തലശേരി, മീനു അരുണ്‍, ശരണ്യ ഷിബു, ഉണ്ണി വള്ളികുന്നം, സനൽ സദാനന്ദൻ, സന്തോഷ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം