+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിബു ജേക്കബിനും പ്രമോദ് കെ. പിള്ളയ്ക്കും ലാൽകെയർസിന്‍റെ ആദരം

മനാമ: ബഹറിനിലെത്തിയ ന്ധമുന്തിരിവള്ളികൾ തളിർക്കുന്പോൾ’ എന്ന സിനിമയുടെ സംവിധായകൻ ജിബു ജേക്കബിനും കാമറാമാൻ പ്രമോദ് കെ. പിള്ളയ്ക്കും ലാൽ കെയേർസ് അംഗങ്ങൾ സ്വീകരണം നൽകി. പ്രസിഡന്‍റ് ജഗത് കൃഷ്ണകുമാറിന്
ജിബു ജേക്കബിനും പ്രമോദ് കെ. പിള്ളയ്ക്കും ലാൽകെയർസിന്‍റെ ആദരം
മനാമ: ബഹറിനിലെത്തിയ ന്ധമുന്തിരിവള്ളികൾ തളിർക്കുന്പോൾ’ എന്ന സിനിമയുടെ സംവിധായകൻ ജിബു ജേക്കബിനും കാമറാമാൻ പ്രമോദ് കെ. പിള്ളയ്ക്കും ലാൽ കെയേർസ് അംഗങ്ങൾ സ്വീകരണം നൽകി.

പ്രസിഡന്‍റ് ജഗത് കൃഷ്ണകുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിനിമയുടെ വിജയം ലാൽ കെയേർസ് അംഗങ്ങളോടൊപ്പം ജിബു ജേക്കബും പ്രമോദ് കെ. പിള്ളയും കേക്ക് മുറിച്ച് ആഘോഷിച്ചു. ലാൽ കെയേർസ് പ്രസിഡന്‍റ് ജഗത് കൃഷ്ണകുമാർ ജിബു ജേക്കബിന് ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി എഫ്.എം. ഫൈസൽ പൊന്നാട അണിയിച്ചു. പ്രമോദിന് ലാൽ കെയേർസ് ട്രഷറർ ഷൈജു, വൈസ് പ്രസിഡന്‍റുമാരായ പ്രജിൽ, ഡിറ്റോ എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിച്ചു. ജിബു ജേക്കബ്, പ്രമോദ് കെ. പിള്ള, 24 ഫ്രെയിംസ് ബഹറിൻ പ്രതിനിധി അനീഷ് എന്നിവർ സംസാരിച്ചു.