+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കായിക മേള സംഘടിപ്പിച്ചു

കുവൈത്ത്: കണ്ണൂർ നിവാസികളുടെ കുവൈത്തിലെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്ക്) അംഗങ്ങൾക്കായി കായിക മേള സംഘടിപ്പിച്ചു. കുവൈറ്റിലെ കെയ്ഫാൻ സ്റ്റേഡിയത്തിൽ നടന്
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കായിക മേള സംഘടിപ്പിച്ചു
കുവൈത്ത്: കണ്ണൂർ നിവാസികളുടെ കുവൈത്തിലെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്ക്) അംഗങ്ങൾക്കായി കായിക മേള സംഘടിപ്പിച്ചു.

കുവൈറ്റിലെ കെയ്ഫാൻ സ്റ്റേഡിയത്തിൽ നടന്ന മൽസരങ്ങൾ മാർച്ച് പാസ്റ്റോടെ ആരംഭിച്ചു. ആറ് യൂണിറ്റുകളെ പ്രതിനിധീകരിച്ച് നിരവധി അംഗങ്ങൾ പങ്കെടുത്തു. ക്യാപ്റ്റൻ ഷാജി കടയപ്രത്ത് മത്സരങ്ങൾ ഏകോപിപ്പിച്ചു. രക്ഷാധികാരി എൻ. ജയശങ്കർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ബിജു ആന്‍റണി, ജനറൽ സെക്രട്ടറി എം.എൻ. സലിം, ട്രഷറർ ടി.വി. സാബു, കായിക സെക്രട്ടറി പി.വി. രമേശ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ