+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷറഫിയ മലയാളി കൂട്ടായ്മ സംഗമം

ജിദ്ദ: ഷറഫിയായിലെ ജീവനക്കാരും താമസക്കാരുമായ മലയാളികളുടെ കൂട്ടായ്മയായ ഷറഫിയ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇംപാല റസ്റ്ററന്‍റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമം പങ്കാളിത്തം കൊണ്ടുശ്രദ്ധ
ഷറഫിയ മലയാളി കൂട്ടായ്മ സംഗമം
ജിദ്ദ: ഷറഫിയായിലെ ജീവനക്കാരും താമസക്കാരുമായ മലയാളികളുടെ കൂട്ടായ്മയായ ഷറഫിയ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇംപാല റസ്റ്ററന്‍റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമം പങ്കാളിത്തം കൊണ്ടുശ്രദ്ധേയമായി. ഷറഫിയായിലെ കടകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരും ഉടമസ്ഥരും പങ്കെടുത്ത സംഗമം രാത്രി 12ന് പ്രവർത്തി സമയത്തിനു ശേഷമാണ് സംഘടിപ്പിച്ചത്.

ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്‍റ് മായിൻ കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. സംഘടനയിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ പ്രവർത്തകരുടെ ഭാവി സുരക്ഷിതമാക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ഷറഫിയ കൂട്ടായ്മ ശ്രദ്ധിക്കണമെന്ന് മായിൻ കുട്ടി പറഞ്ഞു. അതുപോലെ ഓരോ അംഗങ്ങൾക്ക് നിർബന്ധമായും നല്ല ആനുകൂല്യങ്ങൾ ലഭിക്കുന്ന ഇൻഷ്വറൻസ് ഉണ്ടോയെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്‍റ് ബേബി നീലേന്പ്ര അധ്യക്ഷത വഹിച്ചു. ഷറഫിയയിൽ പ്രവാസികൾക്ക് ഒരു സഹായഹസ്തമായി പ്രവർത്തിക്കുന്ന കൂട്ടായ്മ അംഗങ്ങളുടെ സുരക്ഷയ്ക്കും സഹായത്തിനുമായി പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദിവസങ്ങൾക്കു മുന്പ് മരണപ്പെട്ട ശരീഫ് മഞ്ചേരി, സൽമാൻ എന്നിവരുടെ അനുസ്മരണം സി.കെ. ശാക്കിർ നിർവഹിച്ചു. ജാഫർ ഫോക്കസ്മാൾ കുടുംബസഹായഫണ്ട് കൈമാറി. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജീവൻ ടിവി റിപ്പോർട്ടർ ബഷീർ തൊട്ടിയന് യാത്രയയപ്പു നൽകി .

ജാഫർ അലി പാലക്കോട്, ചെറി മഞ്ചേരി, ബക്കർ റീഗൽ, നൗഫൽ വണ്ടൂർ, ഫിറോസ്, ഹനീഫ കാടന്പോട് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ