ട്രംപിന്‍റെ സ്വതന്ത്ര വ്യാപാര വിരോധം യൂറോപ്യൻ യൂണിയനു ഗുണകരം: കമ്മീഷണർ

08:46 PM Feb 24, 2017 | Deepika.com
ബ്രസൽസ്: സ്വതന്ത്ര വ്യാപാര കരാറുകൾക്കെതിരേ യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാട് യൂറോപ്യൻ യൂണിയനു ഗുണം ചെയ്യുമെന്ന് ബ്ലോക്കിന്‍റെ ട്രേഡ് കമ്മീഷണർ സിസിലിയ മാംസ്റ്റോം.

യൂറോപ്യൻ യൂണിയനുമായി ചർച്ച ചെയ്തു വന്ന ട്രാൻസ് അറ്റ്ലാന്‍റിക് സ്വതന്ത്ര വ്യാപാര കരാറിൽനിന്നു പിൻമാറുമെന്നതിന്‍റെ വ്യക്തമായ സൂചനകൾ യൂഎസ് നൽകിക്കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.

നേരത്തെ, ഏഷ്യൻ രാജ്യങ്ങളുമായുള്ള ട്രാൻസ് പസഫിക് കരാറിൽനിന്ന് യുഎസ് പിൻമാറിയിരുന്നു. ഇതെത്തുടർന്ന് അതിൽ ഉൾപ്പെട്ട പല രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമായി കരാറുകൾ രൂപീകരിക്കാൻ താത്പര്യപ്പെട്ട് സമീപിച്ചിട്ടുള്ളതായി സിസിലിയ വെളിപ്പെടുത്തി. ഇതായിരിക്കാം ട്രംപിന്‍റെ നിലപാട് ഗുണകരമാകുമെന്ന വിലയിരുത്തൽ അവർ നടത്തിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ