+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാ കേരള കണ്‍വൻഷൻ ഓഗസ്റ്റ് നാലിന്

ഷിക്കാഗോ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) കേരള കണ്‍വൻഷൻ ഓഗസ്റ്റ് നാലിന് തിരുവനന്തപുരത്ത് മാസ്ക്കറ്റ് ഹോട്ടലിൽ നടത്തുവാൻ തീരുമാനിച്ചു. കണ്‍വൻഷൻ നയിക്കുവാനും പ്രോഗ്രാമുകൾ
ഫോമാ കേരള കണ്‍വൻഷൻ ഓഗസ്റ്റ് നാലിന്
ഷിക്കാഗോ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) കേരള കണ്‍വൻഷൻ ഓഗസ്റ്റ് നാലിന് തിരുവനന്തപുരത്ത് മാസ്ക്കറ്റ് ഹോട്ടലിൽ നടത്തുവാൻ തീരുമാനിച്ചു. കണ്‍വൻഷൻ നയിക്കുവാനും പ്രോഗ്രാമുകൾ ആസൂത്രണം ചെയ്യുവാനുമായി ഫോമാ മുൻ പ്രസിഡന്‍റ് ജോണ്‍ ടൈറ്റസ് (ബാബു) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.

ഫോമാ കേരള കണ്‍വൻഷൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ ടൈറ്റസിനെ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ അഭിനന്ദിച്ചു.

അഭിവിഭക്ത ഫൊക്കാനയുടെ കണ്‍വൻഷൻ ചെയർമാൻ, ഫൊക്കാന ജീവകാരുണ്യ പ്രവർത്തന ശാഖയായിരുന്ന ഫൊക്കാനാ ഫൗണ്ടേഷന്‍റെ ആദ്യത്തെ ചെയർമാർ, ജയ്ഹിന്ദ് ടിവിയുടെ ബോർഡ് മെംബർ തുടങ്ങിയ നിലകളിൽ തന്േ‍റതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജോണ്‍ ടൈറ്റസ്. സിയാറ്റിലിലും ഫ്ലോറിഡയിലുമായി ഏകദേശം നാനൂറോളം ജോലിക്കാരുള്ള ബിസിനസിന്‍റെ ഉടമ കൂടിയാണ് അദ്ദേഹം.

ഭാര്യ: കുസുമം. മക്കൾ: ജോബി, ജീനാ, ജൂഡി.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്