+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേൾഡ് മലയാളി കൗണ്‍സിൽ പ്രതിഷേധിച്ചു

ന്യൂജേഴ്സി: മലയാളത്തിലെ പ്രശസ്ത നടിക്ക് കേരളത്തിൽ നേരിടേണ്ടി വന്ന ആക്രമണത്തിൽ വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്കൻ റീജണ്‍ പ്രതിഷേധിച്ചു.ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിൽ, ഉദാത്തമായ സാംസ്കാരിക പാരന്പ
വേൾഡ് മലയാളി കൗണ്‍സിൽ പ്രതിഷേധിച്ചു
ന്യൂജേഴ്സി: മലയാളത്തിലെ പ്രശസ്ത നടിക്ക് കേരളത്തിൽ നേരിടേണ്ടി വന്ന ആക്രമണത്തിൽ വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്കൻ റീജണ്‍ പ്രതിഷേധിച്ചു.

ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിൽ, ഉദാത്തമായ സാംസ്കാരിക പാരന്പര്യവും സാമൂഹിക ഉന്നമതിയും അവകാശപ്പെടുന്ന കേരളസമൂഹം നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മതിയായ പ്രാധാന്യം നൽകുന്നില്ല എന്നത് ഏറെ വേദനാജനകമാണെന്നും വനിതകൾക്ക് നേരെ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മതിയായ മതിയായ സംരക്ഷണം കൊടുക്കാൻ ഉചിതമായ നടപടികൾ ഉടനടി കൈക്കൊള്ളണമെന്നും വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണ്‍ വനിതാ ഫോറം പ്രസിഡന്‍റ് ആലിസ് ആറ്റുപുറം, ന്യൂജേഴ്സി പ്രൊവിൻസ് പ്രസിഡന്‍റ് തങ്കമണി അരവിന്ദൻ, ന്യൂജേഴ്സി പ്രൊവിൻസ് വനിതാ ഫോറം പ്രതിനിധികളായ പ്രൊവിൻസ് പ്രസിഡന്‍റ് വിദ്യ കിഷോർ, വൈസ് പ്രസിഡന്‍റ് സോഫി വിൽസണ്‍, വനിതാ ഫോറം സെക്രട്ടറി ഷൈനി രാജു , ഡോ. എലിസബത്ത് മാമ്മൻ പ്രസാദ്, രുഗ്മിണി പദ്മകുമാർ , ശോഭ ജേക്കബ് , ജിനു അലക്സ് എന്നിവരും പി.സി. മാത്യു (അമേരിക്ക റീജിയൻ പ്രസിഡന്‍റ്), ജോർജ് പനക്കൽ (അമേരിക്ക റീജണ്‍ ചെയർമാൻ), കുര്യൻ സഖറിയ (അമേരിക്ക റീജണ്‍ സെക്രട്ടറി), ചാക്കോ കോയിക്കലേത് (അമേരിക്ക റീജണ്‍ വൈസ് പ്രസിഡന്‍റ്), തോമസ് മൊട്ടക്കൽ (ന്യൂജേഴ്സി പ്രൊവിൻസ് ചെയർമാൻ), സാബു ജോസഫ് (അമേരിക്ക റീജണ്‍ ഇക്കണോമിക്സ് ആൻഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്‍റ്), തോമസ് ഏബ്രഹാം (ഡാളസ് പ്രൊവിൻസ് പ്രസിഡന്‍റ്), എൽദോ പീറ്റർ (ഹൂസ്റ്റണ്‍ പ്രൊവിൻസ്), ഫിലിപ്പ് മാരേട്ട് (അമേരിക്കൻ റീജണ്‍ ട്രഷറർ) എന്നിവർ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: ജിനേഷ് തന്പി