+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. ബഹായുദ്ദീൻ നദ് വിക്ക് സ്വീകരണം

മനാമ: ഹൃസ്വ സന്ദർശനാർഥം ബഹറിനിലെത്തുന്ന ദാറുൽ ഹുദാ ഇസ്ലാമിക് സർവകലാശാല വൈസ്ചാൻസലറും അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭാംഗവും സുപ്രഭാതം ചെയർമാനുമായ ഡോ. ബഹായുദ്ദീൻ മുഹമ്മദ് നദ്വിക്ക് ഫെബ്രുവരി 24ന് (വെള്ളി
ഡോ. ബഹായുദ്ദീൻ നദ് വിക്ക് സ്വീകരണം
മനാമ: ഹൃസ്വ സന്ദർശനാർഥം ബഹറിനിലെത്തുന്ന ദാറുൽ ഹുദാ ഇസ്ലാമിക് സർവകലാശാല വൈസ്ചാൻസലറും അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭാംഗവും സുപ്രഭാതം ചെയർമാനുമായ ഡോ. ബഹായുദ്ദീൻ മുഹമ്മദ് നദ്വിക്ക് ഫെബ്രുവരി 24ന് (വെള്ളി) രാത്രി 8.30ന് മനാമ സമസ്ത ആസ്ഥാനത്ത് സ്വീകരണം നൽകുന്നു.

കോട്ടുമല ടി.എം.ബാപ്പു മുസ് ലിയാരുടെ വിയോഗത്തിനു ശേഷം സുപ്രഭാതം ചെയർമാൻ പദവിയേറ്റെടുത്തതിനുശേഷമുള്ള ആദ്യ സന്ദർശമാണിത്. സ്വീകരണ ചടങ്ങിൽ സമസ്ത ബഹറിൻ പ്രസിഡന്‍റ് സയിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്രഏരിയ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിക്കും.

വിവരങ്ങൾക്ക്: 97333049112.