+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെട്ടത്തൂർ അൻവാറുൽ ഹുദ കോംപ്ലക്സ് ബഹറിൻ ചാപ്റ്ററിന് പുതിയ നേതൃത്വം

മനാമ: സുന്നി യുവജന സംഘം (എസ്വൈഎസ്) സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന വെട്ടത്തൂർ അൻവാറുൽ ഹുദാ ഇസ് ലാമിക് കോംപ്ലക്സിൽ ബഹറിൻ ചാപ്റ്റർ കമ്മിറ്റി നിലവിൽ വന്നു.മനാമ ഗോൾഡ്
വെട്ടത്തൂർ അൻവാറുൽ ഹുദ കോംപ്ലക്സ് ബഹറിൻ ചാപ്റ്ററിന് പുതിയ നേതൃത്വം
മനാമ: സുന്നി യുവജന സംഘം (എസ്വൈഎസ്) സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന വെട്ടത്തൂർ അൻവാറുൽ ഹുദാ ഇസ് ലാമിക് കോംപ്ലക്സിൽ ബഹറിൻ ചാപ്റ്റർ കമ്മിറ്റി നിലവിൽ വന്നു.

മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ബഹറിൻ ആസ്ഥാനത്ത് നടന്ന രൂപീകരണ കണ്‍വണ്‍ഷൻ പ്രമുഖ വാഗ്മിയും പണ്ഡിതനും എസ്വൈഎസ് സെക്രട്ടറിയുമായ ഉസ്താദ് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കമ്മിറ്റിയുടെ മന്തിലി യോഗം എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിൽ രാത്രി ഒന്പതിന് നടത്താനും യോഗം തീരുമാനിച്ചു. തുടർന്നു പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികളായി സമസ്ത ബഹറിൻ പ്രസിഡന്‍റ് സയിദ് ഫഖ്റുദ്ദീൻ, പ്രസിഡന്‍റ് ഹാഫിൾ ഷറഫുദ്ദീൻ മൗലവി കണ്ണൂർ, ജനറൽ സെക്രട്ടറി ഉബൈദുള്ള റഹ് മാനി കൊന്പംകല്ല്, ട്രഷറർ ഷംസുദ്ദീൻ പാനൂർ, ഓർഗനൈസിംഗ് സെക്രട്ടറി മൗസൽ മൂപ്പൻ തിരൂർ എന്നിവരേയും വി.കെ.കുഞ്ഞഹമ്മദ് ഹാജി, ഹബീബ് ശിഫ അൽ ജസീറ, എസ്.എം. അബ്ദുൾ വാഹിദ്, കളത്തിൽ മുസ്തഫ (രക്ഷാധികാരികൾ), അബ്ദുറസാഖ്, ഇബ്രാഹീം ഹസൻ പുറക്കാട്ടിരി, ശജീർ പന്തക്കൽ (വൈസ് പ്രസിഡന്‍റുമാർ), അഫ്സൽ മേലാറ്റൂർ, ശാഹിദ് പെരിന്തൽമണ്ണ, നവാസ് കൊല്ലം, റിയാസ് പുതുപ്പണം (ജോയിന്‍റ് സെക്രട്ടറിമാർ) എന്നിവരേയും കമ്മിറ്റി മെംബർമാരായ സമസ്ത മനാമ ഖുർആൻ ക്ലാസിലെ പഠിതാക്കളെയും തെരഞ്ഞെടുത്തു.