കെറ്ററിംഗ്: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ നാഷണൽ കൗണ്‍സിൽ യോഗം ഫെബ്രുവരി 25ന് (ശനി) യുകെകെസിഎ ആസ്ഥാനത്ത് ചേരും. രാവിലെ 10.30ന് നടക്കുന്ന യോഗത്തിൽ പ്രസിഡന്റ് ബിജു മടക്കക്കുഴി അധ്യക്ഷത വഹിക്കും. സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തൻപുര റിപ്പോർട്ടും ട്രഷറർ ബാബു തോട്ടം കണക്കും അവതരിപ്പിക്കും. യുകെകെസിഎ കണ്‍വൻഷനെക്കുറിച്ചുള്ള ചർച്ചയും അനുബന്ധ അജണ്ടകളും ചർച്ച ചെയ്യും.
റിപ്പോർട്ട്: സഖറിയ പുത്തൻകളം
യുകെകെസിഎ നാഷണൽ കൗണ്‍സിൽ 25ന്
05:45 PM Feb 24, 2017 | Deepika.com