+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്എംസിസി ഫ്ളോറിഡ ചാപ്റ്റർ ഒരുക്കുന്ന ഏഷ്യൻ ടൂർ

മയാമി: സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) ഫ്ളോറിഡ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ഏഷ്യൻ രാജ്യങ്ങളായ ചൈന, മലേഷ്യ, സിംഗപ്പുർ എന്നീ രാജ്യങ്ങളിലൂടെ പതിമൂന്ന് ദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു
എസ്എംസിസി ഫ്ളോറിഡ ചാപ്റ്റർ ഒരുക്കുന്ന ഏഷ്യൻ ടൂർ
മയാമി: സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) ഫ്ളോറിഡ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ഏഷ്യൻ രാജ്യങ്ങളായ ചൈന, മലേഷ്യ, സിംഗപ്പുർ എന്നീ രാജ്യങ്ങളിലൂടെ പതിമൂന്ന് ദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 14ന് ആരംഭിച്ച് സെപ്റ്റംബർ 26ന് തിരിച്ചെത്തുന്നവിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ബെയ്ജിംഗിൽ നിന്നു ഷാങ്ഹായിലേക്ക് മണിക്കൂറിൽ 300 കിലോമീറ്റർ സ്പീഡിൽ പായുന്ന ബുള്ളറ്റ് ട്രെയിൻ യാത്രയും ക്വാലാലംപുരിൽ നിന്നു സംഗപ്പുരിലേക്കുള്ള ബസ് യാത്രയും ടൂറിന്‍റെ ഭാഗമായിരിക്കും.

എസ്എംസിസി 2016ൽ കാരുണ്യ ജൂബിലി വർഷത്തിന്‍റെ ഓർമയ്ക്കായി യൂറോപ്പിലെ എട്ടു രാജ്യങ്ങളിലൂടെ 16 ദിവസം നീണ്ടുനിന്ന എക്യുമെനിക്കൽ തീർഥയാത്രയും 2015ൽ ഷിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന്‍റെ നേതൃത്വത്തിൽ വിശുദ്ധനാട് തീർഥാടനവും വൻ വിജയമായിരുന്നു.

ടൂറിന്‍റെ യാത്രാ ചെലവും ഭക്ഷണം താമസം ഹൈസ്പീഡ് ട്രെയിൻ യാത്ര ഉൾപ്പടെ ഒരാൾക്ക് 2949 ഡോളറാണ് ചെലവ് വരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുവാൻ ആഗ്രഹിക്കുന്നവർ 500 ഡോളർ അഡ്വാസ് തുക നൽകി സീറ്റ് ബുക്ക് ചെയ്യാമെന്നു പ്രസിഡന്‍റ് സാജു വടക്കേൽ അറിയിച്ചു.

ഫ്ളോറിഡയിലും ന്യൂയോർക്കിലും കേരളത്തിലുമായി ഓഫീസുകളുള്ള ഫെയ്ത്ത് ഹോളിഡേയ്സ് എന്ന ട്രാവൽ കന്പനിയാണ് എസ്എംസിസിക്കുവേണ്ടി ടൂറിന്‍റെ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്.

വിവരങ്ങൾക്ക്: ജേക്കബ് തോമസ് (ഷാജി) 954 336 7731.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം