+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ജോസ് തറയ്ക്കൽ അറുപത്തിന്‍റെ നിറവിൽ

ന്യൂയോർക്ക്: ക്നാനായ കത്തോലിക്ക ഫൊറോന വികാരി ഫാ. ജോസ് തറയ്ക്കലിന്‍റെ അറുപതാം ജ·ദിനം ഇടവകസമൂഹം ഒന്നുചേർന്ന് ആഘോഷിച്ചു. ഫെബ്രുവരി 19ന് രാവിലെ നടന്ന വിശുദ്ധ കുർബാനയോടനുബന്ധിച്ച് ഇടവകയിലെ കുട്ടികൾക
ഫാ. ജോസ് തറയ്ക്കൽ അറുപത്തിന്‍റെ നിറവിൽ
ന്യൂയോർക്ക്: ക്നാനായ കത്തോലിക്ക ഫൊറോന വികാരി ഫാ. ജോസ് തറയ്ക്കലിന്‍റെ അറുപതാം ജ·ദിനം ഇടവകസമൂഹം ഒന്നുചേർന്ന് ആഘോഷിച്ചു. ഫെബ്രുവരി 19ന് രാവിലെ നടന്ന വിശുദ്ധ കുർബാനയോടനുബന്ധിച്ച് ഇടവകയിലെ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചാണ് ജ·ദിനം ആഘോഷിച്ചത്. തുടർന്നു പാരിഷ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവകയിലെ എല്ലാവർക്കും സ്നേഹവിരുന്നും വിവിധ കലാപരിപാടികളും അരങ്ങേറി. പാരിഷ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ജോസ് കോരകുടിലിൽ പൊന്നാടയണിയിച്ചു. മറുപടി പ്രസംഗത്തിൽ ഇടവകജനത്തിന്‍റെ സ്നേഹപ്രകടനത്തിന് ഫാ. ജോസ് തറയ്ക്കൽ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സാബു തോമസ്