ലണ്ടൻ: മാരകമായ റേഡിയോ ആക്ടീവ് വസ്തുക്കളുടെ തരംഗം യൂറോപ്പിന്റെ ആകാശത്തു പടരുന്നതായി സൂചന. ഇതെത്തുടർന്ന് നിരീക്ഷണത്തിന് യുഎസ് പ്രത്യേക വിമാനം അയച്ചു.
ഡബ്ല്യുസി-135 കോണ്‍സ്റ്റന്റ് ഫീനിക്സ് എന്ന വിമാനമാണ് കഴിഞ്ഞ ആഴ്ച മുതൽ ബ്രിട്ടൻ കേന്ദ്രീകരിച്ച് നിരീക്ഷണം ആരംഭിച്ചിരിക്കുന്നത്. വായുവിൽ വികിരണ സാന്നിധ്യം ഉണ്ടെങ്കിൽ കണ്ടെത്താൻ ഇതിനു സാധിക്കും.
റേഡിയോ ആക്ടീവ് അയഡിൻ-131 ന്റെ അളവ് അന്തരീക്ഷത്തിൽ വർധിക്കുന്നതായാണ് വ്യക്തമാകുന്നത്. കിഴക്കൻ യൂറോപ്യൻ മേഖലയിൽനിന്ന് ഇത് യുകെയുടെ മേലേയ്ക്കാണ് പടരുന്നത്. ഇതിനു പിന്നിൽ റഷ്യൻ ഇടപെടൽ ഉള്ളതായാണ് സംശയം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യൂറോപ്പിൽ ആണവ വികിരണം പടരുന്നു
08:39 PM Feb 22, 2017 | Deepika.com