വീട്ടു വാടകയിൽ മുന്നിൽ സ്വിറ്റ്സർലൻഡ്

08:36 PM Feb 22, 2017 | Deepika.com
ബെർലിൻ: ലോകത്ത് വീട്ടു വാടക ഏറ്റവും കൂടുതലുള്ള നഗരങ്ങളിൽ സ്വിറ്റ്സർലൻഡിലെ സൂറിച്ചും ജനീവയും മുൻ നിരയിൽ. യൂറോകോസ്റ്റ് ഇന്‍റർനാഷണൽ നടത്തിയ സർവേയിലാണ് ഇതു വ്യക്തമായത്.

യൂറോപ്പിൽ ഒന്നാം സ്ഥാനം ലണ്ടനും തൊട്ടു പിന്നിൽ ജനീവയുമാണ്. ലോകത്ത് എട്ടാം സ്ഥാനമാണ് ജനീവയ്ക്ക്. സ്വിസിലെ വാടക നിരക്കിൽ വർഷംതോറും 1.3 ശതമാനമാണ് വർധനയുണ്ടാവുന്നത്.

സൂറിച്ചിന് യൂറോപ്പിൽ നാലാം സ്ഥാനവും ലോകത്ത് പതിനെട്ടാം സ്ഥാനവും. ഹോങ്കോംഗാണ് ലോകത്ത് ഏറ്റവും കൂടുതൽ വാടകയുള്ള നഗരം. ലണ്ടൻ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ