+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉസ്മാൻ ഇരിങ്ങാട്ടിരിയുടെ പുസ്തക പ്രകാശനം 24ന്

ജിദ്ദ: എഴുത്തുകാരനും ബ്ലോഗറും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ഉസ്മാൻ ഇരിങ്ങാട്ടിരിയുടെ ന്ധഅതുകൊണ്ടാണ് പുഴ വരളുന്പോൾ നയനങ്ങൾ നനയുന്നത്’ എന്ന പുസ്തകം ഫെബ്രുവരി 24ന് (വെള്ളി) പ്രകാശനം ചെയ്യും. രാത്
ഉസ്മാൻ ഇരിങ്ങാട്ടിരിയുടെ പുസ്തക പ്രകാശനം 24ന്
ജിദ്ദ: എഴുത്തുകാരനും ബ്ലോഗറും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ഉസ്മാൻ ഇരിങ്ങാട്ടിരിയുടെ ന്ധഅതുകൊണ്ടാണ് പുഴ വരളുന്പോൾ നയനങ്ങൾ നനയുന്നത്’ എന്ന പുസ്തകം ഫെബ്രുവരി 24ന് (വെള്ളി) പ്രകാശനം ചെയ്യും.

രാത്രി എട്ടിന് ശറഫിയ ലക്കി ഡർബാർ ഓഡിറ്റോറിയത്തിലാണ് പ്രകാശനകർമം. ഗ്രന്ഥപ്പുര ജിദ്ദയാണ് പ്രകാശന ചടങ്ങു സംഘടിപ്പിക്കുന്നത്.

പ്രമുഖ സിനിമ സംവിധായിക സമീറ അസീസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഗോപിനാഥ് നെടുങ്ങാടി ഡോ. വിനീത പിള്ളക്ക് ആദ്യ കോപ്പി നൽകി പ്രകാശനം നിർവഹിക്കും. കിംഗ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റി പ്രഫ. ഡോ. ഇസ്മയിൽ മരിതേരി പുസ്തകം പരിചയപ്പെടുത്തും. കൃതിയും കർത്താവും എന്ന സെഷനിൽ സദസ്യർക്ക് സംവദിക്കാനും അവസരമുണ്ടാവും.

ബഷീർ വള്ളിക്കുന്ന്, ശരീഫ് സാഗർ, കെ.ടി. അബൂബക്കർ സാഹിബ്, ഷാജി മുഹമ്മദ് കുഞ്ഞ് ആലപ്പുഴ, സി.ഒ.ടി അസീസ്, നാസർ വെളിയങ്കോട്, സലിം വരിക്കോടൻ, ശംസു നിലന്പൂർ, കബീർ മുഹ്സിൻ കാളികാവ് തുടങ്ങി സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ