+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കയിൽ പാലസ്തീൻ യുവതിയെ വംശീയാധിക്ഷേപം നടത്തിയതിനെ കേസെടുത്തു

ബ്രൂക് ലിൻ: അറബ്അമേരിക്കൻ അസോസിയേഷൻ ഓഫ് ന്യൂയോർക്ക് എക്സിക്യൂട്ടീവ് ഡയറക്ടറും പാലസ്തീൻ അമേരിക്കൻ ആക്ടിവിസ്റ്റുമായ ലിൻഡ സരസോറിനെ ഫേസ്ബുക്കിലൂടെ വംശീയാധിക്ഷേപം നടത്തിയ ഗ്ലെൻ മാക്കിയോളിക്കെതിരെ ന്യൂയ
അമേരിക്കയിൽ പാലസ്തീൻ യുവതിയെ വംശീയാധിക്ഷേപം നടത്തിയതിനെ  കേസെടുത്തു
ബ്രൂക് ലിൻ: അറബ്അമേരിക്കൻ അസോസിയേഷൻ ഓഫ് ന്യൂയോർക്ക് എക്സിക്യൂട്ടീവ് ഡയറക്ടറും പാലസ്തീൻ അമേരിക്കൻ ആക്ടിവിസ്റ്റുമായ ലിൻഡ സരസോറിനെ ഫേസ്ബുക്കിലൂടെ വംശീയാധിക്ഷേപം നടത്തിയ ഗ്ലെൻ മാക്കിയോളിക്കെതിരെ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്‍റ് ഹേറ്റ് ക്രൈം ടാക്സ് അന്വേഷണം ആരംഭിച്ചു.

പ്രസിഡന്‍റ് ട്രംപ് അധികാരമേറ്റെടുത്ത ദിവസം വാഷിംഗ്ടണ്‍ ഡിസിയിൽ നടന്ന സ്ത്രീകളുടെ മാർച്ചിന് നേതൃത്വം കൊടുത്ത സംഘാടകരിൽ പ്രമുഖയായിരുന്നു ലിൻഡ. ആർക്കെങ്കിലും ഇവർ എവിടെയാണെന്നറിയാമോ, എനിക്കവളുടെ കവിളത്തു തുപ്പണം ഇത്രയും വാചകമാണ് ഗ്ലെൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിന് അനുകൂലമായും എതിരായും നിരവധി അഭിപ്രായങ്ങളാണ് മിനിട്ടുകൾക്കകം സോഷ്യൽ മീഡിയായിൽ പ്രചരിച്ചത്. ട്രംപിനേയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനേയും ബന്ധപ്പെടുത്തി ലിൻഡ എഴുതിയ ലേഖനമാണ് ഗ്ലെനിനെ പ്രകോപിപ്പിച്ചത്.വായനക്കാർ ഗ്ലെനിന്‍റെ പോസ്റ്റിംഗ് ഒരു തമാശയായാണ് എടുത്തതെങ്കിലും ന്യൂയോർക്ക് പോലീസ് വളരെ ഗൗരവത്തോടെയാണ് നോക്കികാണുന്നത്. അതുകൊണ്ടാണ് ഉടൻതന്നെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ