+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഹി ക്രിക്കറ്റ് ക്ലബ് ടൂർണമെന്‍റ്: പള്ളൂർ സിസി ടീം ജേതാക്കൾ

അബുദാബി: മാഹി ക്രിക്കറ്റ് ക്ലബ് മാഹിതലശേരി നിവാസികൾക്കുവേണ്ടി സംഘടിപ്പിച്ച ഏകദിന പരിമിത ഓവർ ക്രിക്കറ്റ് ടൂർണമെന്‍റിൽ പള്ളൂർ സിസി ടീം ജേതാക്കളായി. ഫൈനലിൽ അൽഹിദ കെൽട്രോണിനെയാണപരാജയപ്പെടുത്തിമനയിൽ മഹവൂ
മാഹി ക്രിക്കറ്റ് ക്ലബ് ടൂർണമെന്‍റ്: പള്ളൂർ സിസി ടീം ജേതാക്കൾ
അബുദാബി: മാഹി ക്രിക്കറ്റ് ക്ലബ് മാഹി-തലശേരി നിവാസികൾക്കുവേണ്ടി സംഘടിപ്പിച്ച ഏകദിന പരിമിത ഓവർ ക്രിക്കറ്റ് ടൂർണമെന്‍റിൽ പള്ളൂർ സിസി ടീം ജേതാക്കളായി. ഫൈനലിൽ അൽഹിദ കെൽട്രോണിനെയാണപരാജയപ്പെടുത്തിമനയിൽ മഹവൂഫ് മെമ്മോറിയൽ ബിഗ് മാർട്ട് ട്രോഫി കരസ്ഥമാക്കി.

രാവിലെ ഷെയ്ഖ് സയിദ് സ്റ്റേഡിയത്തിൽ ആരംഭിച്ച ടൂർണമെന്‍റിന്‍റെ ഉദ്ഘാടനം യൂണിവേഴ്സൽ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഷബീർ നെല്ലിക്കോട് ഉദ്ഘാടനം ചെയ്തു. ടൂർണമെന്‍റിനോടനുബന്ധിച്ച് നടത്തിയ വുഡിംഗ് മത്സരത്തിൽ ഫിജുല അസ് ലം വിജയിയായി. കുട്ടികൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ ജൂണിയർ വിഭാഗത്തിൽ അബുദാബിയും സീനിയർ വിഭാഗത്തിൽ തലശേരിയും ജേതാക്കളായി. തുടർന്നു കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. തലശേരി-മാഹി നിവാസികളുടെ തനത് വിഭവങ്ങൾ കോർത്തിണക്കി ഗീ റൈസ് റസ്റ്ററന്‍റ് ഭക്ഷ്യമേളയും ഒരുക്കി. ചടങ്ങിൽ മാഹി വെൽഫെയർ അസോസിയേഷൻ കിഡ്നി രോഗപ്രതിരോധ സംബന്ധമായ ബോധവത്കരണ പോസ്റ്ററുകൾ വിതരണം ചെയ്തു.

അസ്ലം അലി, സനൂൻ, ഷാനിദ്, ഇല്യാസ്, അമീർ, സക്കീർ, സുഹൈൽ ചങ്ങരോത്ത്, നദീർ, നനജിദ്, സലിം, ഷബീർ, സഹദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള