ഭീകരാക്രമണപദ്ധതി; ഫ്രാൻസിൽ മൂന്നുപേർ അറസ്റ്റിൽ

03:13 PM Feb 22, 2017 | Deepika.com
പരീസ്: ഫ്രാൻസിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്നുപേരെ ഫ്രഞ്ച് പോലീസ് അറസ്റ്റുചെയ്തു. പാരീസ് നഗരമധ്യത്തിൽ നിന്നാണ് മൂവരെയും പിടികൂടിയത്. ഇവരുടെ വീടുകൾ ബോംബു സ്ക്വാഡും മറ്റു വിദഗ്ധരും പരിശോധിച്ചു. അറസ്റ്റിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇസ് ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്‍റെ നിരന്തരമുള്ള ആക്രമണത്തിനുശേഷം ഫ്രാൻസ് അതീവ ജാഗ്രതയിലാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ