ആമസോണ്‍ ജർമനിയിൽ 2000 ടെക്കികളെ തേടുന്നു

08:54 PM Feb 21, 2017 | Deepika.com
ബെർലിൻ: ഓണ്‍ലൈൻ റീട്ടെയിൽ രംഗത്തെ ഭീമൻമാരായ ആമസോണ്‍ ജർമനിയിൽ 2000 സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നു. ഈ വർഷം അവസാനത്തോടെ നിയമനങ്ങൾ പൂർത്തിയാകും.

യൂറോപ്പിൽ ആകമാനം പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമാണ് ഈ റിക്രൂട്ട്മെന്‍റ് ഡ്രൈവ്. വിവിധ യോഗ്യതകളും വിവിധ തലത്തിലുള്ള പരിചയ സന്പത്തുമുള്ളവരെ കന്പനിക്ക് ആവശ്യമാണെന്ന് വാർത്താകുറിപ്പിൽ പറയുന്നു. എൻജിനിയർമാർ, സോഫ്റ്റ് വെയർ ഡെലവപ്പർമാർ, പ്രഫഷണൽസ് പുതുമുഖങ്ങൾ തുടങ്ങി ട്രെയിനികൾ വരെയുള്ളവരെ റിക്രൂട്ട് ചെയ്യാനാണ് പദ്ധതി. ഭാഷകളിൽ ഇംഗ്ളീഷിനു പുറമെ ജർമനും നന്നായി അറിഞ്ഞിരിക്കണം. താത്പര്യമുള്ളവർ ആമസോണ്‍ ജർമനിയുമായി ബന്ധപ്പെടുക.

രാജ്യത്താകമാനം തുടങ്ങാൻ പോകുന്ന പുതിയ ലോജിസ്റ്റിക്സ് സെന്‍ററുകളിലേക്കായിരിക്കും ഇവരുടെ നിയമനം. യൂറോപ്പിൽ ആകമാനം ഇത്തരത്തിൽ പതിനയ്യായിരം സെന്‍ററുകൾ തുടങ്ങാനും കന്പനി ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ