+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാഷ് കോർണർ ലോഗോ പ്രകാശനം ചെയ്തു

റിയാദ്: മലബാറിലും റിയാദിലും കേക്ക് നിർമാണ രംഗത് പുതിയൊരു ചുവടുവയ്പുമായി ഹാഷ് കോർണർ ലോഗോ പ്രകാശനം ചെയ്തു.സുലൈ ഇസ്തിറാഹയിൽ റിയാദ് ഹരിക്കൻസിന്‍റെ ആഭിമുഖ്യത്തിൽ നടന്ന എപിക്യൂർ ഫാമിലി ഫുഡ് ആൻഡ് ഫണ
ഹാഷ് കോർണർ ലോഗോ പ്രകാശനം ചെയ്തു
റിയാദ്: മലബാറിലും റിയാദിലും കേക്ക് നിർമാണ രംഗത് പുതിയൊരു ചുവടുവയ്പുമായി ഹാഷ് കോർണർ ലോഗോ പ്രകാശനം ചെയ്തു.

സുലൈ ഇസ്തിറാഹയിൽ റിയാദ് ഹരിക്കൻസിന്‍റെ ആഭിമുഖ്യത്തിൽ നടന്ന എപിക്യൂർ ഫാമിലി ഫുഡ് ആൻഡ് ഫണ്‍ ഫെയറിൽ നടന്ന പ്രകാശനം പ്രശസ്ത പ്രാസംഗികനും സാമൂഹ്യ പ്രവർത്തകനുമായ ജയചന്ദ്രൻ നെടുവന്പ്രം നിർവഹിച്ചു.

മലബാറിൽ പുതിയ രണ്ടു ഒൗട്ട്ലെറ്റുകൾ കൂടി ഉടൻ നിലവിൽ വരുമെന്ന് പ്രകാശന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ആശിഫ മുഹമ്മദ് അറിയിച്ചു. ബർത്തഡേ കേക്ക്, കേറ്ററിംഗ് എന്നിവ റിയാദിലും വിപുലമായ രീതിൽ ആരംഭിച്ചു കഴിഞ്ഞതായും അവർ അറിയിച്ചു.

ചടങ്ങിൽ അഷ്റഫ് നരിക്കുനി, നിസാം നാട്ടുകല്ലിങ്കാൽ,ഷാജി പുളിമൂട്ടിൽ, മിഥുൻ തുടങ്ങിയവർ സംസാരിച്ചു.