+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുബായിൽ അറുപത്തിമൂന്നുകാരി പെണ്‍കുഞ്ഞിന് ജന്മം നൽകി

ദുബായ്: അറുപത്തിമൂന്നാം വയസിലും പെണ്‍കുഞ്ഞിന് ജന്മം നൽകി ശ്രീലങ്കക്കാരി വൈദ്യശാസ്ത്രത്തിന് അദ്ഭുതമായി. ദുബായിലെ ആശുപത്രിയിലായിരുന്നു ഠഈ പ്രായത്തിലും അമ്മയായി അദ്ഭുതം സൃഷ്ടിച്ചത്. ഫെബ്രുവരി 19നായിരുന്ന
ദുബായിൽ അറുപത്തിമൂന്നുകാരി പെണ്‍കുഞ്ഞിന് ജന്മം നൽകി
ദുബായ്: അറുപത്തിമൂന്നാം വയസിലും പെണ്‍കുഞ്ഞിന് ജന്മം നൽകി ശ്രീലങ്കക്കാരി വൈദ്യശാസ്ത്രത്തിന് അദ്ഭുതമായി. ദുബായിലെ ആശുപത്രിയിലായിരുന്നു ഠഈ പ്രായത്തിലും അമ്മയായി അദ്ഭുതം സൃഷ്ടിച്ചത്. ഫെബ്രുവരി 19നായിരുന്നു പ്രസവം. നീണ്ട നാളത്തെ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ ചികിത്സക്കൊടുവിലാണ് മൂന്നാമതും കുഞ്ഞിന് ജ·ം നൽകിയത്. ഇവരുടെ മൂന്നാമത്തെ പ്രസവമായിരുന്നിത്. അന്പതാം വയസിലാണ് ഇവർ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. പിന്നീട് ഇവർ രണ്ടാമതും വിവാഹിതയായി. ഈ ബന്ധത്തിൽ വീണ്ടും ഒരു കുഞ്ഞുവേണമെന്ന് ആഗ്രഹത്തിനൊടുവിലാണ് ഇവർ മൂന്നാമതും ഒരു കുഞ്ഞിന് ജ·ം നൽകിയത്.

കഴിഞ്ഞ വർഷമാണ് ശ്രീലങ്കക്കാരിയും അവരുടെ ചെന്നൈ സ്വദേശിയായ ഭർത്താവും കുടുംബജീവിതം ആരംഭിക്കുന്നത്. താമസിച്ചുള്ള വിവാഹമായതിനാൽ സ്ത്രീ ഗർഭിണിയായതോടെ അപകടസാധ്യത കണക്കിലെടുത്ത് ഇരുവരും ഐവിഎഫ് ചികിത്സയിലായിരുന്നു. തുടർന്നാണ് ദുബായിലെ തുംബൈ ഹോസ്പിറ്റലിലെ ചികിത്സക്കായി എത്തുന്നത്. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ജഗത് നിർമലയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ തുടർന്നത്. ഈ കാലയളവിൽ ഇവർക്ക് പ്രമേഹരോഗം കണ്ടെത്തി. കൂടാതെ ഗർഭകാല അസുഖങ്ങളും പിടിപെട്ടു. ഇതിനെ എല്ലാം അതിജീവിച്ചാണ് ഇവർ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകിയത്. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന് 2.3 കിലോഗ്രാം തുക്കമുണ്ട്. അമ്മയും കുഞ്ഞും പൂർണ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.