+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്കിലെ ഭാരത് ബോട്ട് ക്ലബ്ബിന് പുതിയ ഭാരവാഹികൾ

ന്യൂയോർക്ക്: ഹിൽസൈഡ് അവന്യുവിലുള്ള ടേസ്റ്റ് ഓഫ് കേരള കിച്ചനിൽ വച്ചു ഫെബ്രുവരി 19–നു ന്യൂയോർക്കിലെ വള്ളംകളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ സാജു എബ്രഹാമിന്റെ അധ്യക്ഷതയി
ന്യൂയോർക്കിലെ ഭാരത് ബോട്ട് ക്ലബ്ബിന് പുതിയ ഭാരവാഹികൾ
ന്യൂയോർക്ക്: ഹിൽസൈഡ് അവന്യുവിലുള്ള ടേസ്റ്റ് ഓഫ് കേരള കിച്ചനിൽ വച്ചു ഫെബ്രുവരി 19–നു ന്യൂയോർക്കിലെ വള്ളംകളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ സാജു എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ചു ഈ വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റ് ചെറിയാൻ ചക്കാലപടിക്കൽ, വൈസ് പ്രസിഡന്റ് ഡേവിഡ് മോഹൻ, സെക്രട്ടറി കൃഷ്ണരാജ് മോഹനൻ, ജോയിന്റ് സെക്രട്ടറി ജോൺ കുസുമാലയം, ട്രഷറർ വിശ്വനാഥൻ കുഞ്ഞുപിള്ള, ജോയിന്റ് ട്രഷറർ വിശാൽ വിജയൻ, ക്യാപ്റ്റൻ രാധാകൃഷ്ണൻ കുഞ്ഞുപിള്ള, വൈസ് ക്യാപ്റ്റൻ എബ്രഹാം തോമസ്, ടീം മാനേജർ ചെറിയാൻ കോശി എന്നിവരാണ് അധികാരമേറ്റത്.

ട്രസ്റ്റി ബോർഡിലേക്ക് ചെയർമാൻ സാജു എബ്രഹാം, ഫ്രാൻസിസ് കെ.എബ്രഹാം, ജോൺ കെ ജോർജ്, ജോൺ താമരവേലിൽ, സുരേഷ് നായർ എന്നിവരെ തെരഞ്ഞെടുത്തു. ജെയിൻ ജേക്കബ്, ശശിധരൻ നായർ, രഞ്ജിത് ജനാർദ്ദനൻ എന്നിവർ രക്ഷാധികാരികളായിരിക്കും. ഉപദേശക സമിതി ചെയർ പേഴ്സണായി പ്രഫ. ജോസഫ് ചെറുവേലിയും, ലീഗൽ അഡ്വൈസറായി രഞ്ജിത് ജനാർദ്ദനനും പ്രവർത്തിക്കും. ഓഡിറ്റർമാരായി ലാൽസൺ മാത്യുവും അലക്സ് തോമസും പ്രവർത്തിക്കും. മീഡിയ കോ–ഓർഡിനേറ്ററായി ജയപ്രകാശ് നായർ പ്രവർത്തിക്കുന്നതാണ്.

ഈശ്വര പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. സെക്രട്ടറി കൃഷ്ണരാജ് മോഹനൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ചെറിയാൻ ചക്കാലപ്പടിക്കൽ ഈ വർഷത്തെ പരിപാടികളെക്കുറിച്ചു വിശദീകരിച്ചു. ട്രഷറർ വിശ്വനാഥൻ കുഞ്ഞുപിള്ള, ക്യാപ്റ്റൻ രാധാകൃഷ്ണൻ കുഞ്ഞുപിള്ള, ടീം മാനേജർ ചെറിയാൻ കോശി എന്നിവർ ബോട്ട് ക്ളബ്ബിന്റെ പ്രവർത്തനം എങ്ങനെ കൂടുതൽ കാര്യക്ഷമമാക്കാമെന്ന് വിശദീകരിച്ചു. ഉപദേശക സമിതി ചെയർമാൻ പ്രൊഫ. ജോസഫ് ചെറുവേലി ആശംസകൾ നേർന്നു. ചെയർമാൻ സാജു എബ്രഹാം, ഈ വർഷം നടക്കുന്ന മത്സരങ്ങളിലെല്ലാം ഭാരത് ബോട്ട് ക്ലബ്ബ് പങ്കെടുക്കുമെന്നും വിജയപ്രതീക്ഷയുണ്ടെന്നും പ്രസ്താവിച്ചു. വിശാൽ വിജയന്റെ കൃതജ്‌ഞതാപ്രസംഗത്തോടെ പരിപാടി അവസാനിച്ചു.

റിപ്പോർട്ട്: ജയപ്രകാശ് നായർ