+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംജിഎം അലൂംനി കുവൈത്ത് ചാപ്റ്റർ പിക്നിക്കും കുടുംബസംഗമവും

കുവൈത്ത് സിറ്റി: മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയവും പരിശുദ്ധ പരുമല തിരുമേനിയാൽ 1902 ൽ സ്ഥാപിതമായ തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായ എംജിഎം അലൂംനി കുവൈത്ത് ചാപ
എംജിഎം അലൂംനി കുവൈത്ത് ചാപ്റ്റർ പിക്നിക്കും കുടുംബസംഗമവും
കുവൈത്ത് സിറ്റി: മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയവും പരിശുദ്ധ പരുമല തിരുമേനിയാൽ 1902 ൽ സ്ഥാപിതമായ തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായ എംജിഎം അലൂംനി കുവൈത്ത് ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി പിക്നിക്കും കുടുംബസംഗമവും സംഘടിപ്പിച്ചു.

ഫെബ്രുവരി 16, 17 തീയതികളിൽ വഫ്ര ഫാം ഹൗസിൽ നടന്ന പരിപാടി പ്രസിഡന്‍റ് ഷിബു ജോണി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ.എസ്. വർഗീസ് പ്രസിഡന്‍റ്, ഷിബു ജോണി, സെക്രട്ടറി മനോജ് ഏബ്രാഹാം, വൈസ് പ്രസിഡന്‍റ് സൂസൻ സോണിയ മാത്യു, പിക്നിക്ക് ജനറൽ കണ്‍വീനർ ജോസ് പി. ജോസഫ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു.

തുടർന്ന് രാത്രിയിലും പകലുമായി മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ നടത്തി. സമാപനയോഗത്തിൽ വിജയികൾക്ക് കെ.വി. വർഗീസ് കട്ടപ്പുറത്ത് സ്മരണാർഥം ഏർപ്പെടുത്തിയ എവറോളിംഗ് ട്രോഫിയും വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പിക്നിക്ക് ജനറൽ കണ്‍വീനർ ജോസ് പി. ജോസഫ്, കെ.എസ്. വർഗീസ് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ