+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാംസ്കാരിക സംഗമം സംഘടിപ്പിച്ചു

അൽഹസ (ദമാം): നവോദയ അൽഹസ സാംസ്കാരിക വിഭാഗം നവകലാവേദിയുടെ ആഭിമുഖ്യത്തിൽ ഫാസിസത്തിനെതിരെ സാംസ്കാരികസംഗമം സംഘടിപ്പിച്ചു. നവോദയ ദമാം ഏരിയ സാംസ്കാരികവിഭാഗം ജോയിന്‍റ് കണ്‍വീനർ കെ. വിഷ്ണുദത്ത് വിഷയം അവതരിപ
സാംസ്കാരിക സംഗമം സംഘടിപ്പിച്ചു
അൽഹസ (ദമാം): നവോദയ അൽഹസ സാംസ്കാരിക വിഭാഗം നവകലാവേദിയുടെ ആഭിമുഖ്യത്തിൽ ഫാസിസത്തിനെതിരെ സാംസ്കാരികസംഗമം സംഘടിപ്പിച്ചു. നവോദയ ദമാം ഏരിയ സാംസ്കാരികവിഭാഗം ജോയിന്‍റ് കണ്‍വീനർ കെ. വിഷ്ണുദത്ത് വിഷയം അവതരിപ്പിച്ചു. നവകലാവേദി ചെയർമാൻ സലിം മണാട്ട് മോഡറെറ്റർ ആയി. അൽഹസ കെ എംസിസി പ്രസിഡന്‍റ് അബൂട്ടി ശിവപുരം, ഫോക്കസ് നാഷണൽ സെക്രട്ടറി സഹീർ ബാബു, നവയുഗം അൽഹസ രക്ഷാധികാരി ഹുസൈൻ കുന്നിക്കോട്, നവോദയ ഏരിയ പ്രസിഡന്‍റ് കൃഷ്ണൻ കൊയിലാണ്ടി, അൽഹസ വനിതാവേദി കോഓർഡിനേറ്റർ ധന്യാ ഷൈൻ എന്നിവർ സംസാരിച്ചു.

നവോദയ കേന്ദ്ര വൈസ് പ്രസിഡന്‍റ് ഹനീഫ മൂവാറ്റുപുഴ ഉപസംഹരിച്ചു. നവോദയ അൽഹസ ഏരിയ സെക്രട്ടറി ജോസ് മാനാടൻ, രക്ഷാധികാരി എം.ആർ. ചന്ദ്രൻ, ട്രഷറർ കെ.വി. ഷാജി എന്നിവരും യൂണിറ്റ്, മേഖലാ തല പ്രവർത്തകരും വനിതാവേദി പ്രവർത്തകരും പങ്കെടുത്തു. നവകലാവേദി കണ്‍വീനർ കെ. ശ്രീകുമാർ, ജോയിന്‍റ് കണ്‍വീനർ ബേബി ഭാസ്കർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം