+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂഖ് സൂരിയ ഏരിയ കെ എംസിസി ഇ. അഹമ്മദ് അനുസ്മരണവും പൊതു സമ്മേളനവും സംഘടിപ്പിച്ചു

ജിദ്ദ: ഇ. അഹമ്മദിന്‍റെ വിയോഗത്തോടെ പ്രവാസി മലയാളികൾക്ക് നാഥനില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് ജിദ്ദ കെ എംസിസി ജനറൽ സെക്രട്ടറി അബൂബക്കർ അരിന്പ്ര അഭിപ്രായപ്പെട്ടു. സൂഖ് സുരിയ കെ എംസിസി സംഘടിപ്
സൂഖ് സൂരിയ ഏരിയ കെ എംസിസി ഇ. അഹമ്മദ് അനുസ്മരണവും പൊതു സമ്മേളനവും സംഘടിപ്പിച്ചു
ജിദ്ദ: ഇ. അഹമ്മദിന്‍റെ വിയോഗത്തോടെ പ്രവാസി മലയാളികൾക്ക് നാഥനില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് ജിദ്ദ കെ എംസിസി ജനറൽ സെക്രട്ടറി അബൂബക്കർ അരിന്പ്ര അഭിപ്രായപ്പെട്ടു. സൂഖ് സുരിയ കെ എംസിസി സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഒരു രക്ഷകനെ പോലെ ഓടിയെത്താറുള്ള അദ്ദേഹത്തിന്‍റെ വിയോഗം നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

കൊണ്ടോട്ടി മണ്ഡലം മുസ് ലിം ലീഗ് സെക്രട്ടറി രായീൻ കുട്ടി നീറാട് ഫാസിസ്റ്റ് ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഫാസിസത്തിന്‍റെ കരാള ഹസ്തങ്ങൾ തങ്ങൾക്കുനേരെ നീളുന്പോൾ മാത്രം പ്രതികരിച്ചാൽ മതിയെന്ന രീതിയിലുള്ള ചില മുസ് ലിം സംഘടനകളുടെ നിസഹായവസ്ഥ തിരുത്തേണ്ട സമയം അതിക്രമിച്ചിട്ടുണ്ടെന്ന് രായിൻ കുട്ടി നീറാട് പറഞ്ഞു. മുസ് ലിം ലീഗിന്‍റെ നേതാക്ക·ാരെയോ അണികളേയോ ഇതുവരെ യുഎപിഎ ചുമത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. എന്നിട്ടും ഇത്തരം കരിനിയമങ്ങൾക്കെതിരെ ശബ്ദമുയർത്താനും അതിൽ അറസ്റ്റിലായവരെ സംരക്ഷിക്കാനും മുസ് ലിം ലീഗ് മുന്നോട്ട് വന്നതിലൂടെ ന്യൂനപക്ഷ രാഷ്ട്രീയത്തിൽ അജയ്യ ശക്തിയായി മുസ് ലിം ലീഗ് നിലനിൽക്കേണ്ടതിന്‍റെ ആവശ്യകതക്ക് കരുത്ത് നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കെ.എൻ.എം. കുട്ടി വലിയപറന്പ് അധ്യക്ഷത വഹിച്ചു. അഹമ്മദ് കുട്ടി മൗലവി ഖിറാഅത്ത് നടത്തി. അബാസ് നാട്യമംഗലം, ശരീഫ് നീറാട്, മുസ്തഫ ഒളവട്ടൂർ, റാഫി കണ്ണമംഗലം, പി.വി ലത്തീഫ് കൊട്ടപ്പുറം, മജിദ് ആനക്കയം എന്നിവർ പ്രസംഗിച്ചു. ഇഖ്ബാൽ തോട്ടു പൊയിൽ, സൈതലവി ചൊക്ലി, അലി അക്ബർ, മായിൻകുട്ടി, മുഹമ്മദ് അലി, ജലീൽ വലിയാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ