+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മനാമയിൽ ഉസ്താദ് ശരീഫ് ബാഖവിക്ക് സ്വീകരണം 22ന്

മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ കണ്ണൂരിലെ പാപ്പിനിശേരിയിൽ പ്രവർത്തിക്കുന്ന ജാമിഅ: അസ്അദിയ്യ: ഇസ്ലാമിയ: അറബിക് ആൻഡ് ആർട്സ് കോളജിന്‍റെ ബഹറിൻ കമ്മിറ്റി രൂപീകര
മനാമയിൽ ഉസ്താദ് ശരീഫ് ബാഖവിക്ക് സ്വീകരണം 22ന്
മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ കണ്ണൂരിലെ പാപ്പിനിശേരിയിൽ പ്രവർത്തിക്കുന്ന ജാമിഅ: അസ്അദിയ്യ: ഇസ്ലാമിയ: അറബിക് ആൻഡ് ആർട്സ് കോളജിന്‍റെ ബഹറിൻ കമ്മിറ്റി രൂപീകരണം ഫെബ്രുവരി 22ന് (ബുധൻ) നടക്കും. രാത്രി ഒന്പതിന് മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിലാണ് പരിപാടികൾ.

ചടങ്ങിൽ സ്ഥാപനത്തിന്‍റെ പ്രചാരണാർഥം ബഹറിനിൽ എത്തിയ കണ്ണൂർ ജില്ലാ ജംഇയ്യത്തുൽ മുദരിസീൻ സെക്രട്ടറിയും സമസ്ത താലൂക്ക് ജനറൽ സെക്രട്ടറിയുമായ ഉസ്താദ് കെ.മുഹമ്മദ് ശരീഫ് ബാഖവിക്ക് സ്വീകരണം നൽകും. തുടർന്ന് അദ്ദേഹത്തിന്‍റെ പ്രഭാഷണവും നടക്കും.

വിവരങ്ങൾക്ക്: +97339965154.