+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭരണകൂടങ്ങൾ ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നു

കുവൈത്ത്: ഭരണകൂടത്തെ വിമർശിക്കുന്നവരെ വികസന വിരുദ്ധരും ദേശവിരുദ്ധരുമാക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങൾ പൗര·ാരുടെ അവകാശങ്ങൾ റദ്ദ് ചെയ്ത് കോർപറേറ്റുകൾക്ക് പരവതാനി വിരിക്കുന്നു. ഇത്തരമൊരു സാഹചര
ഭരണകൂടങ്ങൾ ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നു
കുവൈത്ത്: ഭരണകൂടത്തെ വിമർശിക്കുന്നവരെ വികസന വിരുദ്ധരും ദേശവിരുദ്ധരുമാക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങൾ പൗര·ാരുടെ അവകാശങ്ങൾ റദ്ദ് ചെയ്ത് കോർപറേറ്റുകൾക്ക് പരവതാനി വിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങളെ ഉയർന്ന രാഷ്ട്രീയ ബോധമുള്ളവരാക്കി മാറ്റുകയെന്ന വലിയ ഉത്തരവാദിത്വമാണ് വെൽഫെയർ പാർട്ടിക്ക് നിർവഹിക്കാനുള്ളതെന്ന് സംസ്ഥാന സെക്രട്ടറി കെ.എ. ഷെഫീഖ് പറഞ്ഞു. വെൽഫെയർ കേരള കുവൈത്ത് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്‍റ് ഖലീലുറഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി നിർത്തലാക്കരുതെന്നാവശ്യപ്പെട്ട് മജീദ് നരിക്കോടനും കരിപ്പൂർ വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് റസീന മുഹ്യുദ്ദീനും പ്രമേയം അവതരിപ്പിച്ചു. എം.കെ. അബ്ദുൾ ഗഫൂർ കവിത ആലപിച്ചു. വൈസ് പ്രസിഡന്‍റുമാരായ അൻവർ സയിദ്, കൃഷ്ണദാസ്, മിനി വേണുഗോപാൽ, ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി, സെക്രട്ടറിമാരായ ഗിരീഷ്, അൻവർ ഷാജി, റീന ബ്ലസൻ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ലായിക് അഹമ്മദ്, പ്രോഗ്രാം ജനറൽ കണ്‍വീനർ ജസീൽ ചെങ്ങളാൻ എന്നിവർ പ്രസംഗിച്ചു. മഞ്ജു മോഹൻ, ഫായിസ് അബ്ദുള്ള തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ