+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് നേതൃത്വ പരിശീലന ക്യാന്പ് സംഘടിപ്പിച്ചു

കുവൈത്ത്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് (ഫോക്ക്) നേതൃത്വനിരയിൽ പ്രവർത്തിക്കുന്നവർക്കായി അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നേതൃത്വ പരിശീലന ക്യാന്പ് സംഘടിപ്പിച്ചു. പ്രശസ്ത പരിശീലകനായ അഫ്സൽ അലി ക്യാന്
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് നേതൃത്വ പരിശീലന ക്യാന്പ് സംഘടിപ്പിച്ചു
കുവൈത്ത്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് (ഫോക്ക്) നേതൃത്വനിരയിൽ പ്രവർത്തിക്കുന്നവർക്കായി അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നേതൃത്വ പരിശീലന ക്യാന്പ് സംഘടിപ്പിച്ചു.

പ്രശസ്ത പരിശീലകനായ അഫ്സൽ അലി ക്യാന്പ് നയിച്ചു. സംഘടന ചട്ടങ്ങളെക്കുറിച്ച് എം.പി. ജിതേഷ് വിശദീകരിച്ചു. അന്തരിച്ച ഇ.അഹമ്മദ് എംപി ക്ക് ആദരാഞ്ചലികൾ അർപ്പിച്ച് ആരംഭിച്ച പരിപാടിയിൽ പ്രസിഡന്‍റ് ബിജു ആന്‍റണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എൻ സലിം, ട്രഷറർ ടി.വി. സാബു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ ജലീബ് യൂണിറ്റ് അംഗം ദാമോദരന് യാത്രയയപ്പും നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ