+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ എസ് സി യുഎഇ എക്സ്ചേഞ്ച് ജമ്മി ജോർജ് വോളിക്ക് തുടക്കമായി

അബുദാബി: ഇരുപത്തൊന്നാമത് കെ എസ് സി യുഎഇ എക്സ്ചേഞ്ച് ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റിന് തുടക്കമായി. ആദ്യമത്സരത്തിൽ ഒണ്‍ലി ഫ്രഷ് ദുബായ് ബിൻ സുബൈ ദുബായിയേയും രണ്ടാമത്തെ മത്സരത്തിൽ എൻഎംസി
കെ എസ് സി യുഎഇ എക്സ്ചേഞ്ച് ജമ്മി ജോർജ് വോളിക്ക് തുടക്കമായി
അബുദാബി: ഇരുപത്തൊന്നാമത് കെ എസ് സി യുഎഇ എക്സ്ചേഞ്ച് ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റിന് തുടക്കമായി. ആദ്യമത്സരത്തിൽ ഒണ്‍ലി ഫ്രഷ് ദുബായ് ബിൻ സുബൈ ദുബായിയേയും രണ്ടാമത്തെ മത്സരത്തിൽ എൻഎംസി ഹെൽത്ത് കെയർ സിയാൽക്കോട്ട് ക്ലബ് പാക്കിസ്ഥാനേയും നേരിട്ടു.

ഇന്ത്യൻ നാഷണൽ റഫറിമാരായ മൊയ്തീൻ, തമിഴ് നാട് സ്റ്റേറ്റ് റഫറി പുകൽവാൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

ഇന്നു നടക്കുന്ന ആദ്യ മത്സരത്തിൽ വിപിഎസ് ഹെൽത്ത് കെയർ ബിൻ സുബൈ ദുബായിയേയും രണ്ടാമത്തെ മത്സരത്തിൽ കനേഡിയൻ ഹോസ്പിറ്റൽ ദുബായ് സിയാൽക്കോട്ട് ക്ലബ് പാക്കിസ്ഥാനേയും നേരിടും. രാത്രി 7.30 മുതലാണ് മത്സരം. പ്രവേശനം സൗജന്യമാണ്.

ടൂർണമെന്‍റ് യുഎഇ എക്സ്ചേഞ്ച് പ്രസിഡന്‍റ് സുധീർ കുമാർ ഷെട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. സെന്‍റർ സ്പോർട്സ് സെക്രട്ടറി അബ്ദുൾ ഗഫൂർ, ജനറൽ സെക്രട്ടറി ടി.കെ. മനോജ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അബുദാബി മലയാളി സമാജം പ്രസിഡന്‍റ് യേശു ശീലൻ, സെന്‍റർ മുൻ പ്രസിഡന്‍റ് കെ.ബി. മുരളി, എവർസൈഫ് എംഡി സജീവൻ, പവർ പ്ലാസ്റ്റിക് എംഡി രാജൻ, ഡോ. മാത്യു ജോർജ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള