+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാർലൻഡിൽ മലയാളി വിദ്യാർഥി ജോതം സൈമണിന് ഒന്നാം സ്ഥാനം

ഡാളസ്: ഗാർലന്‍റ് ഇൻഡിപെഡന്‍റ് സ്കൂൾ ഡിസ്ട്രിക്ടിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ഏഴാം ഗ്രേഡ് മലയാളി വിദ്യാർഥിയായ ജോതം സൈമണിന് ഒന്നാം സ്ഥാനം. രണ്ടു റൗണ
ഗാർലൻഡിൽ മലയാളി വിദ്യാർഥി ജോതം സൈമണിന് ഒന്നാം സ്ഥാനം
ഡാളസ്: ഗാർലന്‍റ് ഇൻഡിപെഡന്‍റ് സ്കൂൾ ഡിസ്ട്രിക്ടിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ഏഴാം ഗ്രേഡ് മലയാളി വിദ്യാർഥിയായ ജോതം സൈമണിന് ഒന്നാം സ്ഥാനം.

രണ്ടു റൗണ്ടുകളിലായി നടന്ന മത്സരത്തിൽ ഫൈനലിലെത്തിയ 16 വിദ്യാർഥികളെ പിന്തള്ളിയാണ് ജോതം സൈമണ്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

യൂണിവേഴ്സിറ്റി ഇന്‍റർ സ്കൊളാസ്റ്റിക് ലീഗ് പ്രോഗ്രാമിന്‍റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിൽ ജാക്സണ്‍ ടെക്നോളജി മിഡിൽ സ്കൂൾ പ്രതിനിധിയായാണ് ജോതം പങ്കെടുത്തത്. പഠനത്തിലും, സംഗീത ഉപകരണങ്ങളിലും സ്പോർട്സിലും ഒരേപോലെ താത്പര്യം പ്രകടിപ്പിക്കുന്ന ജോതം മലയാളം വായിക്കുന്നതിനും സംസാരിക്കുന്നതിനും കഴിവു തെളിയിച്ചിട്ടുള്ള വിദ്യാർഥിയാണ്. ഗാർലന്‍റിൽ താമസിക്കുന്ന തൃശൂർ സ്വദേശികളായ പുലിക്കോട്ടിൽ ബാബു-ലിജി ദന്പതികളുടെ മൂത്തമകനാണ് ജോതം. സഹോദരി: ജോവാൻ.

റിപ്പോർട്ട്: പി.പി. ചെറിയാൻ