+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സച്ചരിത പാത പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക: പാണക്കാട് അബാസലി തങ്ങൾ

മനാമ: ബഹറിൻ എസ്കഐസ്എസ്എഫ് സംഘടിപ്പിക്കുന്ന തന്ബീഹ് 2017 എൻലൈറ്റനിംഗ് ജാഗരണ കാന്പയിന് മനാമയിൽ തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന കാന്പയിന്‍റെ ഭാഗമായി ബഹറിനിലുടനീളം മാസം തോറും വിവിധ പഠന ക്ലാസുകൾ നട
സച്ചരിത പാത പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക: പാണക്കാട് അബാസലി തങ്ങൾ
മനാമ: ബഹറിൻ എസ്കഐസ്എസ്എഫ് സംഘടിപ്പിക്കുന്ന തന്ബീഹ് 2017 എൻലൈറ്റനിംഗ് ജാഗരണ കാന്പയിന് മനാമയിൽ തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന കാന്പയിന്‍റെ ഭാഗമായി ബഹറിനിലുടനീളം മാസം തോറും വിവിധ പഠന ക്ലാസുകൾ നടക്കും. വിവിധ ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുക.

കാന്പയിൻ ഉദ്ഘാടനത്തോടനുബന്ധിച്ച് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് എസ്കഐസ്എസ്എഫ് ഇബാദ് ചെയർമാനും എസ്കഐസ്എസ്എഫ് മുൻ സംസ്ഥാന പ്രസിഡന്‍റുമായ പാണക്കാട് സയിദ് അബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

പുതിയ കാലത്ത് പ്രവാചകരുടെയും സച്ചരിതരായ മുൻഗാമികളുടെയും ചര്യകൾ കൂടുതലായി പഠിക്കുകയും അവ ജീവിതത്തിൽ പകർത്തുന്നതോടൊപ്പം പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് തങ്ങൾ ആഹ്വാനം ചെയ്തു.

പ്രവാചകരും അവിടുത്തെ അനുചരരും ഉൾക്കൊള്ളുന്ന സച്ചരിതരുടെ പാതയാണ് സുന്നത്ത് ജമാഅത്ത് എന്നും ഇതാണ് സമസ്തയുടെ പാതയും ആദർശമെന്നും തങ്ങൾ വിശദീകരിച്ചു.

സമസ്ത ബഹറിൻ പ്രസിഡന്‍റ് സയിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ബഹറിൻ എസ്കഐസ്എസ്എഫ് പ്രസിഡന്‍റ് ഉസ്താദ് അഷ്റഫ് അൻവരി ചേലക്കര അധ്യക്ഷത വഹിച്ചു. ഉസ്താദ് ഹാഫിൾ ശറഫുദ്ദീൻ മൗലവി ഖിറാഅത്ത് നടത്തി. സെക്രട്ടറി അബ്ദുൾ മജീദ് ചോലക്കോട്, ഓർഗനൈസിംഗ് സെക്രട്ടറി നവാസ് കൊല്ലം എന്നിവർ പ്രസംഗിച്ചു.