+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫരീദാബാദ് രൂപത മതാധ്യാപക കണ്‍വൻഷൻ നടത്തി

ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ മതാധ്യാപക കണ്‍വൻഷൻ ലദോസരായി ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ ഫെബ്രുവരി 19ന് നടന്നു. ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര കണ്‍വൻഷൻ ഉദ്ഘാടനം ചെയ്തു. വരുംതലമുറയ്ക്ക് കാലാനുസ്ര
ഫരീദാബാദ് രൂപത മതാധ്യാപക കണ്‍വൻഷൻ നടത്തി
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ മതാധ്യാപക കണ്‍വൻഷൻ ലദോസരായി ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ ഫെബ്രുവരി 19ന് നടന്നു. ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര കണ്‍വൻഷൻ ഉദ്ഘാടനം ചെയ്തു. വരുംതലമുറയ്ക്ക് കാലാനുസ്രതമായ വിശ്വാസ പരിശീലനം നൽകാൻ ഉതകുന്നവിധം മതാധ്യാപകർ വളരണമെന്നും ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിൽ മാതാധ്യാപകർക്ക് പ്രധാനമായ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മോണ്‍. ജോസ് ഇടശേരി, രൂപത ചാൻസലർ ഫാ. റോബി കൂന്താനി എന്നിവർ പ്രസംഗിച്ചു. കണ്‍വൻഷനോടനുബന്ധിച്ച് നടന്ന ദിവ്യബലിക്ക് മോണ്‍. ജോസ് ഇടശേരി മുഖ്യകാർമികത്വം വഹിച്ചു. പയസ് ടെൻത് ചർച്ച് വികാരിയും ദ്വാരക ആൻഡ് ഇൻഫന്‍റ് ജീസസ് സ്കൂൾ ഡയറക്ടറുമായ ഫാ. ബെന്നി പാലാട്ടി ക്ലാസ് നയിച്ചു.

വിവിധ വിഭാഗങ്ങളിലായി രൂപതതലത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ ലോഗോസ് ക്വിസ് വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു. ഏറ്റവും കൂടുതൽ മത്സരാർഥികളെ പങ്കെടുപ്പിച്ച ഇടവകകൾക്കുള്ള സമ്മാനവിതരണവും നടത്തി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്