+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഫാമക്ക ആർട്സ് അക്കാദമി വാർഷികം ആഘോഷിച്ചു

റിയാദ്: നവോദയ സഫാമക്ക ആർട്സ് അക്കാദമിയുടെ മൂന്നാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അക്കാദമി വിദ്യാർഥികളുടെ സംഘഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവതരിപ്പിച്ച ഒപ്പനകൾ
സഫാമക്ക ആർട്സ് അക്കാദമി വാർഷികം ആഘോഷിച്ചു
റിയാദ്: നവോദയ സഫാമക്ക ആർട്സ് അക്കാദമിയുടെ മൂന്നാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അക്കാദമി വിദ്യാർഥികളുടെ സംഘഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവതരിപ്പിച്ച ഒപ്പനകൾ, നൃത്തനൃത്യങ്ങൾ, പാട്ടുകൾ, കവിതാലാപനങ്ങൾ, കുടുംബവേദി അംഗങ്ങൾ അവതരിപ്പിച്ച ഗുജറാത്തി നൃത്തവും ഒഎൻവി കുറുപ്പിന് സമർപ്പണമായി ഫൈസൽ കൊണ്ടോട്ടി സംവിധാനം ചെയ്ത് അക്കാദമി വിദ്യാർഥികൾ അവതരിപ്പിച്ച ഭൂമിക്കൊരുണർത്തുപാട്ട് എന്ന നാടകവും മനോജ് നാരായണന്‍റെ സംവിധാനത്തിൽ തട്ടകം നാടകവേദി അവതരിപ്പിച്ച കുട എന്ന നാടകവും മജീഷ്യൻ അബ്ദുസമദ് മുതുകുളം അവതരിപ്പിച്ച മാജിക്ഷോയും ശ്രദ്ധേയമായി.

സാംസ്കാരിക സമ്മേളനം നവോദയ പ്രസിഡന്‍റ് അൻവാസ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ദീപ ജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അക്കാഡമിയുടെ പ്രവർത്തനങ്ങൾക്ക് സംഭാവനകൾ നല്കിയ ഷൈജു ചെന്പൂർ, പ്രദീപ്, ദീപാ ജയകുമാർ, ബാലകൃഷ്ണൻ എന്നിവർക്കും ആഘോഷപരിപാടികളിൽ തനത് സംഭാവനകൾ നല്കിയ മജീഷ്യൻ അബ്ദുസമദ് മുതുകുളം, ഫൈസൽ കൊണ്ടോട്ടി, നജ്മാ പൂക്കോയ തങ്ങൾ എന്നിവർക്കും തട്ടകം നാടകവേദിക്കും നവോദയ ഉപഹാരങ്ങൾ സമ്മാനിച്ചു. രവീന്ദ്രൻ പയ്യന്നൂർ, മദീന ഹൈപ്പർ സിഇഒ ഫൈസൽ, സുജിത് (തട്ടകം നാടകവേദി), കുമ്മിൾ സുധീർ,സംഘാടക സമതി കണ്‍വീനർ ജയകുമാർ, സുരേഷ് സോമൻ എന്നിവർ പ്രസംഗിച്ചു.