+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഐസിസി നേതാക്കൾ എയർ ഇന്ത്യ റീജണ്‍ മാനേജരുമായി ചർച്ച നടത്തി

ജിദ്ദ: കോഴിക്കോട് റൂട്ടിൽ ഫ്ളൈറ്റ് പുനരാരംഭിക്കുവാൻ എയർ ഇന്ത്യ ഏതു സമയവും തയാറാണെന്നും എന്നാൽ കോഴിക്കോട് എയർപോർട്ടിൽ നിന്നുള്ള അനുവാദം മാത്രമാണ് തടസമെന്നും എയർ ഇന്ത്യ ഗൾഫ്, മിഡ്ഡിൽ ഈസ്റ്റ് ആൻഡ് ആ
ഒഐസിസി നേതാക്കൾ എയർ ഇന്ത്യ റീജണ്‍ മാനേജരുമായി ചർച്ച നടത്തി
ജിദ്ദ: കോഴിക്കോട് റൂട്ടിൽ ഫ്ളൈറ്റ് പുനരാരംഭിക്കുവാൻ എയർ ഇന്ത്യ ഏതു സമയവും തയാറാണെന്നും എന്നാൽ കോഴിക്കോട് എയർപോർട്ടിൽ നിന്നുള്ള അനുവാദം മാത്രമാണ് തടസമെന്നും എയർ ഇന്ത്യ ഗൾഫ്, മിഡ്ഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്കൻ ചാർജുള്ള റീജണ്‍ മാനേജർ മെൽവിൻ ഡി സിൽവ പറഞ്ഞു.

ഏതു തരത്തിലുള്ള വിമാനങ്ങൾ ഉപയോഗിക്കുവാനും എയർ ഇന്ത്യ തയാറാണെന്നും എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് എല്ലാവിധ സഹായവും ഉണ്ടാവുമെന്നും രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിൽ സമ്മർദ്ദങ്ങൾ ഉണ്ടായാൽ മാത്രമേ അനുവാദം കിട്ടുവാനുള്ള സാഹചര്യമുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എയർ ഇന്ത്യ ഓഫീസിൽ നടന്ന ചർച്ചകളിൽ ജിദ്ദ റീജണൽ മാനേജർ നൂർ മുഹമ്മദ്, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ പാപ്പറ്റ കുഞ്ഞിമുഹമ്മദ്, അബാസ് ചെന്പൻ, പ്രസിഡന്‍റ് ഇൻചാർജ് സമദ് കിണാശേരി, ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ