+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാന്പു കെസിസി റോയൽ കമ്മീഷൻ ഫുട്ബോൾ ടൂർണമെന്‍റ് മാർച്ച് 31ന്

യാന്പു (ജിദ്ദി: യാന്പു കെഎംസിസി റോയൽ കമ്മീഷൻ എരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന റോളിംഗ് ട്രോഫിക്കും സ്റ്റാർ ലൈറ്റ് ഇന്‍റർനാഷണൽ ടൂർസ് ആൻഡ് ട്രാവൽസ് നൽകുന്ന വിന്നേഴ്സ് പ്രൈസ് മണിക്കും റോയൽ പ്ലാസ ഷോപ്പ
യാന്പു കെസിസി റോയൽ കമ്മീഷൻ ഫുട്ബോൾ ടൂർണമെന്‍റ് മാർച്ച് 31ന്
യാന്പു (ജിദ്ദി: യാന്പു കെഎംസിസി റോയൽ കമ്മീഷൻ എരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന റോളിംഗ് ട്രോഫിക്കും സ്റ്റാർ ലൈറ്റ് ഇന്‍റർനാഷണൽ ടൂർസ് ആൻഡ് ട്രാവൽസ് നൽകുന്ന വിന്നേഴ്സ് പ്രൈസ് മണിക്കും റോയൽ പ്ലാസ ഷോപ്പിംഗ് മാൾ നൽകുന്ന റണ്ണേഴ്സ് പ്രൈസ്മണിക്കും വേണ്ടിയുള്ള മൂന്നാമത് ഇലവൻസ് ഫുട്ബോൾ ടൂർണമെന്‍റ് മാർച്ച് 31 ന് റോയൽ കമ്മീഷൻ റദ്വ സ്റ്റേഡിയത്തിൽ ആരംഭിക്കും. എല്ലാ വെള്ളിയാഴ്ചകളിലും രണ്ടു വീതം മൽസരങ്ങളാണ് നടക്കുക.

യാന്പു പുഷ്പോത്സവത്തിന്‍റെ സീസണിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്‍റിൽ സൗദി അറേന്പ്യയിലെ ജിദ്ദ, മക്ക, മദീന, യാന്പു, റിയാദ്, ദമാം, തബൂക്ക് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി പ്രമുഖ ഇലവൻസ് ടീമുകൾ മൽസത്തിൽ മാറ്റുരയ്ക്കും.

മേളയിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു. ടൂർണമെന്‍റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ സുലൈമാൻ താണിയൻ 0507492117 മുസ്തഫ വഴിപ്പാറ 050754 2754, നാസർ മുക്കിൽ 0565243037 എന്നിവരുമായി ബന്ധപ്പെടുക.

വാർത്താസമ്മേളനത്തിൽ യാന്പു കഐംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് നാസർ നടുവിൽ, റോയൽ കമ്മീഷൻ കഐംസിസി ജനറൽ സെക്രട്ടറി സുലൈമാൻ താണിയൻ, ഫുട്ബോൾ കമ്മിറ്റി ചെയർമാൻ നാസർ മുക്കിൽ വേങ്ങര, കണ്‍വീനർ മുസ്തഫ പഴിപ്പാറ, സി.കെ. രാജീവ്, സുബൈർ ചെർപ്പുളശേരി എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ