+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള 2017 ലോഗോ പ്രകാശനം ചെയ്തു

ഷിക്കാഗോ: 2017 ഏപ്രിൽ 22–നു ശനിയാഴ്ച രാവിലെ എട്ടു മുതൽ ബെൽവുഡിലെ സീറോ മലബാർ കത്തീഡ്രൽ ഹാളുകളിൽ വച്ചുനടക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള 2017ന്റെ ലോഗോ പ്രകാശനം ചെയ്തു. സിഎംഎ ഹാളിൽ ചേർന്ന യോഗ
ഷിക്കാഗോ മലയാളി അസോസിയേഷൻ  കലാമേള 2017 ലോഗോ പ്രകാശനം ചെയ്തു
ഷിക്കാഗോ: 2017 ഏപ്രിൽ 22–നു ശനിയാഴ്ച രാവിലെ എട്ടു മുതൽ ബെൽവുഡിലെ സീറോ മലബാർ കത്തീഡ്രൽ ഹാളുകളിൽ വച്ചുനടക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള 2017ന്റെ ലോഗോ പ്രകാശനം ചെയ്തു.

സിഎംഎ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് രഞ്ജൻ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, കലാമേള ചെയർമാൻ ജിതേഷ് ചുങ്കത്ത്, ജോൺസൺ കണ്ണൂക്കാടൻ ഷാബു മാത്യു, സഖറിയ ചേലക്കൽ, സിബിൾ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. കലാമേളയുടെ നടത്തിപ്പ് സംബന്ധിച്ച വിവിധ കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു.

ഈ വർഷം മുതൽ ഓൺലൈൻ രജിസ്ട്രേഷനോടൊപ്പം ഓൺലൈനായി പണമടയ്ക്കുവാനുള്ള സൗകര്യവും ഏർപ്പെടുത്തുവാൻ പരിശ്രമിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. രജിസ്ട്രേഷൻ ഫോറവും വിശദമായ റൂൾസ് ആന്റ് റഗുലേഷൻസ് മറ്റെല്ലാ വിവരങ്ങളും മാർച്ച് ഒന്നു മുതൽ സംഘടനയുടെ വെബ്സൈറ്റായ ംംം.രവശരമഴീാമഹമ്യമഹലലമൈീരശമശേീി.ീൃഴ യിൽ നിന്നും മറ്റ് സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമായിരിക്കും.

അമേരിക്കയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർഷംതോറും കൂടിവരുന്നത് തികച്ചും പ്രോത്സാഹനകരമാണെന്ന് ഭാരവാഹികൾ പറഞ്ഞു. ഒരേ സമയം നാലു വേദികളിലായി തുടർച്ചയായ മത്സരങ്ങളിലായിരിക്കും നടത്തപ്പെടുക. കലാമേളയോടനുബന്ധിച്ച് 12 പേജുള്ള ഒരു ബ്രോഷർ പ്രസിദ്ധീകരിക്കും.

കഴിഞ്ഞ വർഷം കലാമേളയോടനുബന്ധിച്ചു നടത്തിയ വനിതാരത്നം റിയാലിറ്റി ഷോ ഈ വർഷവും നടത്തുവാനും നിഷാമാത്യു എറികിന് അതിന്റെ ചുമതല നൽകുവാനും തീരുമാനിച്ചു. മറ്റു വിശദവിവരങ്ങൾ പിന്നാലെ അറിയിക്കുന്നതായിരിക്കും.

യോഗത്തിൽ അച്ചൻകുഞ്ഞ് മാത്യു, ജേക്കബ് പുറയമ്പള്ളിൽ, ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ജോഷി മാത്യു പുത്തൂരാൻ, ജോഷി വള്ളിക്കളം, മനു നൈനാൻ, മത്യാസ് പുല്ലാപ്പള്ളിൽ, ഷിബു മുളയാനിക്കുന്നേൽ, സണ്ണി മൂക്കേട്ട്, ടോമി അമ്പനാട്ട്, ബിജി, സി മാണി തുടങ്ങിയവർ സംസാരിച്ചു.
മാർച്ച് മാസം 30 വ്യാഴാഴ്ച വൈകുന്നേരം മൗണ്ട് പ്രോസ്പെക്ടിൽ നടത്തുന്ന ഫുഡ് ഡ്രൈവിന്റെ ചുമതല ജോൺസൺ കണ്ണൂക്കാടനെ ഏല്പിക്കുവാനും തീരുമാനിച്ചു.

റിപ്പോർട്ട് : ജിമ്മി കണിയാലി