+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒമാൻ സീറോ മലങ്കര കത്തോലിക്ക സഭ ഗാല യൂണിറ്റിന് പുതിയ നേതൃത്വം

മസ്കറ്റ്: ഒമാൻ സീറോ മലങ്കര കത്തോലിക്ക സഭ ഗാലാ യൂണിറ്റ് 201719 വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗാലാ ചർച്ചിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ ഒമാൻ സീറോ മലങ്കര കമ്യൂണിറ്റി ഡയറകടർ ഫാ.
ഒമാൻ സീറോ മലങ്കര കത്തോലിക്ക സഭ ഗാല യൂണിറ്റിന് പുതിയ നേതൃത്വം
മസ്കറ്റ്: ഒമാൻ സീറോ മലങ്കര കത്തോലിക്ക സഭ ഗാലാ യൂണിറ്റ് 2017-19 വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഗാലാ ചർച്ചിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ ഒമാൻ സീറോ മലങ്കര കമ്യൂണിറ്റി ഡയറകടർ ഫാ. തോമസ് ജോണ്‍ മൂത്താന്േ‍റത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെന്നിക്കുട്ടി റിപ്പോർട്ടും ട്രഷറർ സൈമണ്‍ മാത്യു കണക്കും അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് ഡോ. ചെറിയാൻ തോമസ്, ഗാല യൂണിറ്റ് പ്രസിഡന്‍റ് മാത്യു കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി ബിജുമോൻ ശൂരനാട് (പ്രസിഡന്‍റ്), ഏബ്രഹാം ചാക്കോ (വൈസ് പ്രസിഡന്‍റ്), സൈമണ്‍ മാത്യു ചീക്കനാൽ (സെക്രട്ടറി), റോണാ തോമസ് (ജോയിന്‍റ് സെക്രട്ടറി), ജോണ്‍ ജോർജ് (ട്രഷറർ) എന്നിവരെയും കമ്മിറ്റിയംഗങ്ങളായി ഡോ. ചെറിയാൻ തോമസ്, മാത്യു കുഞ്ഞുമോൻ, ബെന്നിക്കുട്ടി, മോൻസി ഡേവിഡ്, ജേക്കബ് കുര്യൻ, തോമസ് മാമ്മൻ, പി.ടി. ബിബിൻ എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സേവർ കാവാലം