ന്യൂഡൽഹി: ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആയി നിയമിതനായ ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ഡിക്വാത്രോയ്ക്കു ഡൽഹി ചാണക്യപുരിയിലെ വത്തിക്കാൻ എംബസി ചാപ്പലിൽ സ്വീകരണം നൽകി.
ആർച്ച്ബിഷപ് ഡിക്വാത്രോയുടെ കാർമികത്വത്തിൽ നടന്ന പ്രത്യേക ദിവ്യബലിയിൽ വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിലെ കൗണ്‍സിലർമാരായ മോണ്‍. ഹെൻറി എം. ജഗോദ്സിസ്കി, മോണ്‍. തൂമോ ടി. വിന്പാരി, മോണ്‍. ഡോ. മൗറോ ലല്ലി എന്നിവരും പങ്കെടുത്തു. തുടർന്നു നടന്ന അനുമോദന ചടങ്ങിൽ വിവിധ കത്തോലിക്ക രാജ്യങ്ങളിലെ അംബാസിഡർമാരും വിശ്വാസികളും പങ്കെടുത്തു. ദീപികയ്ക്കുവേണ്ടി അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിലും ആശംസകൾ അർപ്പിച്ചു.