+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈത്ത് മെമ്പർഷിപ്പ് കാമ്പയിനു തുടക്കമായി

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മെംബർഷിപ്പ് കാമ്പയിനു തുടക്കമായി. ഫെബ്രുവരി– മാർച്ച് മാസങ്ങളിലാണു ക്യാമ്പെയിൻ നടക്കുന്നത്. 1978ൽ രൂപീകൃതമായ കല കുവൈത്തിനു നിലവിൽ 65ഓളം യൂണിറ
കല കുവൈത്ത് മെമ്പർഷിപ്പ് കാമ്പയിനു തുടക്കമായി
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മെംബർഷിപ്പ് കാമ്പയിനു തുടക്കമായി. ഫെബ്രുവരി– മാർച്ച് മാസങ്ങളിലാണു ക്യാമ്പെയിൻ നടക്കുന്നത്. 1978ൽ രൂപീകൃതമായ കല കുവൈത്തിനു നിലവിൽ 65ഓളം യൂണിറ്റുകളിലായി ആയിരക്കണക്കിനു സജീവ അംഗങ്ങളുണ്ട്.

കുവൈത്തിലെ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ കല കുവൈത്ത് അംഗങ്ങൾക്കായി ക്ഷേമനിധിയടക്കമുള്ള പദ്ധതികളും നടപ്പാക്കി വരുന്നു. കലയിൽ അംഗമായ ഒരാൾ മരണപ്പെട്ടാൽ അദ്ദേഹത്തിൻറെ കുടുംബത്തിനു 3 ലക്ഷം രൂപയും അസുഖം മൂലം ജോലി നിർത്തി പോകുന്ന അംഗത്തിനു 50000 രൂപയും ക്ഷേമനിധിയിൽ നിന്ന് ലഭിക്കും. വിവിധ കലാ–കായിക–സാംസ്കാരിക പ്രവർത്തനങ്ങളും, പരിപാടികളും, കഴിഞ്ഞ 26 വർഷമായി സൗജന്യ മാതൃഭാഷാ പഠന പദ്ധതി എന്ന മഹത്തായ സാംസ്കാരിക പരിപാടിയും കലയുടെ നേതൃത്വത്തിൽ നടത്തി വരുന്നു.

അബ്ബാസിയ– 6038 3336,അബുഹലീഫ– 6609 7405, ഫഹഹീൽ– 6601 8867, സാൽമിയ– 5548 4818
കൂടുതൽ വിവരങ്ങൾക്ക് കല കുവൈറ്റ് വെബ്സൈറ്റ് സന്ദർശിക്കുക www.kalakuwait.com/membership

റിപ്പോർട്ട്: സലിം കോട്ടയിൽ