+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല അബുദാബിക്ക് പുതിയ സാരഥികൾ

അബുദാബി: കലാ സാംസ്കാരിക രംഗത്തു പത്തു വർഷം പൂർത്തിയാക്കിയ കല അബുദാബിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അമർ സിംഗ് വലപ്പാട് (പ്രസിഡന്റ്), മെഹബൂബ് അലി (ജനറൽ സെക്രട്ടറി), പ്രശാന്ത് പി.ജി (ട്രഷറർ), അരുൺ
കല അബുദാബിക്ക് പുതിയ സാരഥികൾ
അബുദാബി: കലാ സാംസ്കാരിക രംഗത്തു പത്തു വർഷം പൂർത്തിയാക്കിയ കല അബുദാബിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അമർ സിംഗ് വലപ്പാട് (പ്രസിഡന്റ്), മെഹബൂബ് അലി (ജനറൽ സെക്രട്ടറി), പ്രശാന്ത് പി.ജി (ട്രഷറർ), അരുൺ കുമാർ (കലാവിഭാഗം സെക്രട്ടറി), സുരേഖ സുരേഷ് (വനിതാ വിഭാഗം കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. മലയാളി സമാജത്തിൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ സുരേഷ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനിൽ കർത്ത വാർഷിക റിപ്പോർട്ടും ട്രഷറർ മധുസൂദനൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ദശ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികളാണു നടപ്പാക്കുന്നത്. വരണാധികാരി പി.പി ദാമോദരൻ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള