+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേരി ക്രിസ്റ്റിയുടെ നിര്യാണത്തിൽ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക അനുശോചിച്ചു

ന്യൂയോർക്ക്: ഫോമ നേതാവും, ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ കൺവൻഷൻ ചെയർമാനുമായ ഡോ. ജേക്കബ് തോമസിന്റെ സഹോദരിയും, കൊല്ലം മയ്യനാട് കൊച്ചുപണ്ടാരത്തിൽ ക്രിസ്റ്റി ബെഞ്ചമിന്റെ ഭാര്യ മേരി ക്രിസ്റ്റി (58)
മേരി ക്രിസ്റ്റിയുടെ  നിര്യാണത്തിൽ ആർട്ട്  ലവേഴ്സ് ഓഫ് അമേരിക്ക അനുശോചിച്ചു
ന്യൂയോർക്ക്: ഫോമ നേതാവും, ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ കൺവൻഷൻ ചെയർമാനുമായ ഡോ. ജേക്കബ് തോമസിന്റെ സഹോദരിയും, കൊല്ലം മയ്യനാട് കൊച്ചുപണ്ടാരത്തിൽ ക്രിസ്റ്റി ബെഞ്ചമിന്റെ ഭാര്യ മേരി ക്രിസ്റ്റി (58) ഫെബ്രുവരി 17നു നിര്യാതയായി. മക്കൾ, ഏയ്ഞ്ചൽ, ലീല ,രൂപ എന്നിവരും ബെട്രിക് സ്റ്റീഫൻ, റീത്ത ഡേവിഡ് എന്നിവർ മുത്തസഹോദരിമാരും ആണ്.

ഡോ. ജേക്കബ് തോമസിന്റെ സഹോദരി മേരി ക്രിസ്റ്റിയുടെ നിര്യാണത്തിൽ അമേരിക്കൻ മലയാളികളുടെ പുരോഗമന കലാ–സാഹിത്യവേദിയായ ‘ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക’ (അല) അതിയായ ദുഃഖം രേഖപ്പെടുത്തി. വേർപാടിൽ അനുശോചനം രേഖപ്പെടുതുന്നതായി പ്രസിഡന്റ് രവി പിള്ളയും സെക്രട്ടറി മനോജ് മഠത്തിൽ എന്നിവർ അറിയിച്ചു.

മേരി ക്രിസ്റ്റിയുടെ നിര്യാണത്തിൽ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷനും അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ടെറൻസൺ തോമസ് അറിയിച്ചു. മുൻ കേരള സമാജം പ്രസിഡന്റ് , ഫോമാ മെട്രോ റീജീയൻ ആർ .വി.പി, ഫോമാ കേരളകൺവൻഷൻ ചെയർമാൻ എന്നീ നിലകളിൽ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷനുമായി വളരെ അടുത്തു പ്രവർത്തിക്കുന്ന വ്യക്‌തിയാണ് ഡോ. ജേക്കബ് തോമസ്.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ