ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സിഐഎ ഇടപെടൽ വിക്കിലീക്സ് പുറത്തുവിട്ടു

09:06 PM Feb 18, 2017 | Deepika.com
ലണ്ടൻ: 2012 ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് വിവരങ്ങളന്വേഷിക്കുന്നതിന് യുഎസ് രഹസ്യാന്വേഷണ ഏജൻസി (സിഐഎ) ചാര·ാർക്ക് നിർദേശം നൽകിയതായി വിക്കിലീക്സ്. വ്യാഴാഴ്ചയാണ് ഏഴു പേജുള്ള രേഖകൾ വിക്കിലീക്സ് പുറത്തുവിട്ടത്.

ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ ചാര·ാർ ഇടപെട്ടതായാണ് രേഖയിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. പാർട്ടികൾ ചെലവഴിച്ച തുക, ആഭ്യന്തര മത്സരം, യുഎസിനോട് ഭാവിയിൽ ഉണ്ടായേക്കാവുന്ന സമീപനം എന്നിവയാണ് ചാര·ാർ അന്വേഷിച്ചത്. സിഐഎയുടെ രഹസ്യ രേഖകളും വിക്കിലീക്സ് പുറത്തുവിട്ടിട്ടുണ്ട്.

രണ്ടു മാസത്തിനുശേഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫ്രഞ്ച് മാധ്യമങ്ങൾ സംഭവം ഗൗരവത്തിലെടുത്തിട്ടില്ല. വിക്കിലീക്സ് പുറത്തുവിട്ട വിവരങ്ങളെക്കുറിച്ച് സിഐഎ പ്രതികരിച്ചിട്ടില്ല. വിവരങ്ങൾ എവിടെനിന്നു കിട്ടി എന്ന ചോദ്യത്തിന് വിക്കിലീക്സ് മറുപടി നൽകിയില്ല. എന്നാൽ, തങ്ങൾ പുറത്തുവിട്ട വിവരങ്ങൾ ആധികാരികമാണെന്ന് വിക്കിലീക്സ് അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ