ജർമനിയിൽ പാവയിലൂടെ ഡേറ്റ മോഷണം: കൈല ഡോൾ നശിപ്പിക്കാൻ ഉത്തരവ്

09:03 PM Feb 18, 2017 | Deepika.com
ബെർലിൻ: കൈല ഡോൾസ് നശിപ്പിച്ചു കളയാൻ ജർമനിയിലെ മാതാപിതാക്കൾക്ക് സർക്കാർ നിരീക്ഷണ സമിതി നിർദേശം നൽകി. ഈ പാവയിൽ ഉപയോഗിക്കുന്ന സ്മാർട്ട് ടെക്നോളജി വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കാൻ ഉപയോഗിക്കുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്.

ടെലികമ്യൂണിക്കേഷൻ രംഗത്തെ നിരീക്ഷകരായ ഫെഡറൽ നെറ്റ് വർക്ക് ഏജൻസിയുടേതാണ് ഉത്തരവ്. പാവയിൽ ഉപയോഗിക്കുന്ന ബ്ലൂ ടൂത്ത് ഡിവൈസാണ് പ്രശ്നം. കുട്ടിയുമായി സംസാരിക്കാനും കുട്ടി പറയുന്നത് കേൾക്കാനും ഉപയോഗിക്കുന്ന ബ്ലൂടൂത്ത് ഉപകരണം മറ്റു തരത്തിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഹാക്കർമാർക്ക് ഈ ഡിവൈസിലൂടെ വിവര മോഷണം സാധ്യമാകും.

എന്നാൽ, ഈ പാവ പ്രത്യേകിച്ച് അപകട സാധ്യതയൊന്നും ഉയർത്തുന്നില്ലെന്നാണ് യുകെ ടോയ് റീട്ടെയ്ലേഴ്സ് അസോസിയേഷൻ പറയുന്നത്. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് അവരുടെ വാദം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ