+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നവയുഗം അൽഹസ മേഖല ഒഎൻവി അനുസ്മരണം നടത്തി

അൽഹസ: പ്രശംസകളുടെയും പുരസ്കാരങ്ങളുടെയും അധികാരസ്ഥാനങ്ങളുടെയും ദന്തഗോപുരങ്ങളിൽ മതിമയങ്ങാതെ, മണ്ണിലേയ്ക്കിറങ്ങി മനുഷ്യരെ സ്നേഹിച്ച ജനകീയ കവിയായിരുന്നു ഒഎൻവി കുറുപ്പ് എന്ന് നവയുഗം സാംസ്കാരികവേദി സെക്രട്
നവയുഗം അൽഹസ മേഖല ഒഎൻവി അനുസ്മരണം നടത്തി
അൽഹസ: പ്രശംസകളുടെയും പുരസ്കാരങ്ങളുടെയും അധികാരസ്ഥാനങ്ങളുടെയും ദന്തഗോപുരങ്ങളിൽ മതിമയങ്ങാതെ, മണ്ണിലേയ്ക്കിറങ്ങി മനുഷ്യരെ സ്നേഹിച്ച ജനകീയ കവിയായിരുന്നു ഒഎൻവി കുറുപ്പ് എന്ന് നവയുഗം സാംസ്കാരികവേദി സെക്രട്ടറി ഇ.എസ്. റഹീം തൊളി ക്കോട് അഭിപ്രായപ്പെട്ടു. നവയുഗം സാംസ്കാരികവേദി അൽഹസ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഒഎൻവി കുറുപ്പ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജ്ഞാനപീഠം നേടിയ മഹാകവി, മലയാള ഭാഷയുടെ പ്രചാരകരിൽ അഗ്രഗണ്യനായ സാംസ്കാരിക പ്രവർത്തകൻ, സാഹിത്യരംഗത്ത് ഇടതുപക്ഷ പുരോഗമനചിന്താധാര ഉയർത്തിപ്പിടിച്ചവരിൽ പ്രധാനി, മലയാള ഭാഷയെ സ്നേഹിച്ച അധ്യാപകൻ എന്നീ നിലകളിൽ നിറഞ്ഞു നിന്ന ദീപസ്തംഭമായിരുന്നു ഒഎൻവി കുറുപ്പ്. അദേഹം തന്‍റെ ജീവിതത്തിലുടനീളം ഉയർത്തി പിടിച്ച മതേതരമൂല്യങ്ങൾ കേരളത്തിന്‍റെ സാമൂഹിക മണ്ഡലങ്ങളിൽ ചെലുത്തിയ സ്വാധീനം ചെറുതല്ലന്ന് അദ്ദേഹം പറഞ്ഞു.

നവയുഗം മസറോയിയ യൂണിറ്റ് ഓഫീസ് ഹാളിൽ നടന്ന യോഗത്തിൽ നവയുഗം അൽഹസ മേഖല പ്രസിഡന്‍റ് രാജീവ് ചവറ അധ്യക്ഷത വഹിച്ചു. നവയുഗം മേഖല നേതാക്കളായ സുശീൽകുമാർ, ബിജു, ഹുസൈൻ കുന്നിക്കോട്, സുൽഫി എന്നിവർ പ്രസംഗിച്ചു. അബ്ദുൾ ലത്തീഫ് മൈനഗപള്ളി ഒഎൻവി കുറുപ്പ് എഴുതിയ നാടകഗാനങ്ങൾ ആലപിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം