+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാപ്പ് യൂത്ത് സേവനദിനവും പുസ്തകമേളയും

ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ യൂത്ത് സേവന ദിനവും പുസ്തകമേളയും സംഘടിപ്പിച്ചു. ഫെബ്രുവരി 11ന് മാപ്പ് ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിൽ നടന്ന പരിപാടിക്ക് പ്രസിഡ
മാപ്പ് യൂത്ത് സേവനദിനവും പുസ്തകമേളയും
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ യൂത്ത് സേവന ദിനവും പുസ്തകമേളയും സംഘടിപ്പിച്ചു. ഫെബ്രുവരി 11ന് മാപ്പ് ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിൽ നടന്ന പരിപാടിക്ക് പ്രസിഡന്‍റ് അനു സ്കറിയായും ലൈബ്രേറിയൻ ജയിംസ് പീറ്ററും നേതൃത്വം നൽകി.

ഏകദേശം ആയിരത്തിലധികം പുസ്തകശേഖരം മാപ്പിന്‍റെ ലൈബ്രറിയിലുണ്ട്. യൂത്ത് സേവന ദിനത്തിൽ പുസ്തകങ്ങളുടെ സ്ഥിതിവിവര കണക്കുകൾ കംപ്യൂട്ടറിലേക്ക് ചേർത്ത് ഡിജിറ്റൽ സിസ്റ്റത്തിൽ കൊണ്ടുവരുന്നതിന് ഹൈസ്കൂൾ വിദ്യാർഥികൾ സഹായിച്ചു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ഹൈസ്കൂൾ വിദ്യാർഥികൾക്കും വോളന്‍ററി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇരുപത്തഞ്ചിൽപരം ഹൈസ്കൂൾ വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത് സംരംഭത്തിൽ പങ്കെടുത്തു. മാപ്പിന്‍റെ വിപുലമായ പുസ്തകശേഖരം അംഗങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ജയിംസ് പീറ്റർ ആഹ്വാനം ചെയ്തു. 2017ലെ മാപ്പ് കമ്മിറ്റിയും ട്രസ്റ്റി ബോർഡും പരിപാടിക്ക് പിന്തുണ നൽകി.

വിവരങ്ങൾക്ക്: അനു സ്കറിയ (പ്രസിഡന്‍റ്) 267 496 2423, ചെറിയാൻ കോശി (സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറർ), ജയിംസ് പീറ്റർ (ലൈബ്രേറിയൻ), സന്തോഷ് ഏബ്രഹാം (പിആർഒ).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം