+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റവ. ഡോ. സി.സി. തോമസ് അനുസ്മരണ സമ്മേളനം 18ന്

ഐഓവ: അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിൽ പ്രമുഖനും പ്രസ്ബിറ്റീരിയൻ ചർച്ച് പട്ടക്കാരനുമായ അന്തരിച്ച റവ.ഡോ. സി.സി.തോമസിന്‍റെ അനുസ്മരണ സമ്മേളനം ഫെബ്രുവരി 18ന് (ശനി) നടക്കും. വൈകുന്നേരം നാലു മുതൽ കലി
റവ. ഡോ. സി.സി. തോമസ് അനുസ്മരണ സമ്മേളനം 18ന്
ഐഓവ: അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിൽ പ്രമുഖനും പ്രസ്ബിറ്റീരിയൻ ചർച്ച് പട്ടക്കാരനുമായ അന്തരിച്ച റവ.ഡോ. സി.സി.തോമസിന്‍റെ അനുസ്മരണ സമ്മേളനം ഫെബ്രുവരി 18ന് (ശനി) നടക്കും. വൈകുന്നേരം നാലു മുതൽ കലിഫോർണിയ സൗത്ത് പസഡീന ക്രിസ്ത്യൻ ചർച്ചിലാണ് പരിപാടി.

1915ന് റാന്നിയിൽ ക്രിസ്ത്യൻ മാതാപിതാക്കൾക്കു ജനിച്ച തോമസ് ചെറുപ്രായത്തിൽ തന്നെ പഠനത്തിൽ അതീവ തൽപരനായിരുന്നു. 21-ാം വയസിൽ മദ്രാസിലെത്തി സൗത്ത് ഇന്ത്യൻ ബിബ്ലിക്കൽ സെമിനാരിയിൽ നിന്നും ബിരുദമെടുത്തു. തുടർന്ന് 1948 ൽ മദ്രാസിൽ നിന്നും അമേരിക്കയിലെത്തിയ തോമസ് ഓസബറി തിയോളജിക്കൽ സെമിനാരി, ഐഓവ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും കരസ്ഥമാക്കി. 50 വർഷം അധ്യാപകനായി പ്രവർത്തിക്കുന്നതിനിടയിൽ പ്രിസ്ബിറ്റീരിയൻ ചർച്ചിന്‍റെ വൈദീകപട്ടവും സ്വീകരിച്ചു.

അമേരിക്കയിൽ നിരവധി ശിഷ്യഗണങ്ങളുള്ള ഡോ.തോമസ് ആദ്യകാല മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നിനു ആവശ്യമായ സഹകരണവും നിർദ്ദേശങ്ങളും നൽകുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു.

ഭാര്യ ലില്ലിയും മക്കളായ ജെഫ്രി, ജെയ്, ജൂലി, ജെറി, ജാനറ്റ്, ജോയൽ എന്നിവരുൾപ്പെടുന്നതാണ് കുടുംബം.

റിപ്പോർട്ട്: പി.പി. ചെറിയാൻ